ജിയോ ഫോണ്‍ ബുക്കിംഗ് വീണ്ടും ആരംഭിച്ചിരിക്കുന്നു, എന്നാല്‍ ഇത്തവണ ചെറിയ വ്യത്യാസമുണ്ട്. ആദ്യം എല്ലാവര്‍ക്കും ആയാണ് ബുക്കിംഗ് ഓപ്പണ്‍ ചെയ്തിരുന്നത്. വില്പനക്കാര്‍ ബള്‍ക്കായി ഹാന്‍ഡ്‌സെറ്റ് ബുക്ക് ചെയ്യുകയാണുണ്ടായിരുന്നത്. ഇത്തവണ ജൂലൈയില്‍ ഹാന്‍ഡ്‌സെറ്റിനായി രജിസ്്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അതായത് 10മില്ല്യണ്‍ ആളുകളാണ് ജൂലൈയില്‍ ഹാന്‍ഡ്‌സെറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അവര്‍ക്കാണ് ഫോണ്‍ ബുക്ക് ചെയ്യാനുള്ള ലിങ്ക് എസ്എംഎസായി ലഭിക്കുക.ഇത്തവണ 500 രൂപ അടയ്‌ക്കേണ്ടതായുണ്ട്. ഫോണ്‍ ലഭിക്കുമ്പോള്‍ ബാക്കി 1000രൂപ അടച്ചാല്‍ മതി.
ഫോണ്‍ വാങ്ങാന്‍ വീണ്ടും ആഗ്രഹമുള്ളവര്‍ക്ക് എസ്എംഎസായി ലിങ്ക് അയച്ചു കൊടുക്കും. അവര്‍ക്ക് രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാം. തുക അടച്ചാല്‍ ഫോണ്‍ എന്നാണ് ലഭിക്കുക എന്ന സന്ദേശം അവര്‍ക്ക് ലഭിക്കും.
ആദ്യ ഘട്ടത്തില്‍ ആഗസ്റ്റ്‌നായിരുന്നു ആരംഭിച്ചത്, മൂന്നു ദിവസത്തിനുള്ളില്‍ തന്നെ 6മില്ല്യണ്‍ ജിയോ ഫോണ്‍ യൂണിറ്റുകളാണ് ബുക്ക് ചെയ്തത്. നവരാത്രി ഉത്സവം മുതല്‍ ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍ വിതരണം ചെയ്തുതുടങ്ങി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി , 4ജി ഫോണ്‍ ഉപയോക്താക്കള്‍ക്ക് തീര്‍ത്തും സൗജന്യമായി ജിയോ ഫോണ്‍ ലഭ്യമാക്കും. ഈ സേവനം മിസ് യൂസ് ചെയ്യാതിരിക്കാനായാണ് ജിയോ ഫോണ്‍ വാങ്ങുന്നവര്‍ 1500രൂപയുടെ റീഫണ്ടബിള്‍ ഡെപ്പോസിറ്റ് അടയ്‌ക്കേണ്ടത്. ഇത് ഒറ്റത്തവണയായി തന്നെ തിരിച്ചെടുക്കാം. 36മാസം ഫോണ്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഈ തുക തിരിച്ചെടുക്കാവുന്നതാണ്.
റീഫണ്ട് സ്‌കീം പുതുക്കിയതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്‌കീം പ്രകാരം, ആദ്യ വര്‍ഷത്തിന് ശേഷം ഫോണ്‍ തിരിച്ചുനല്‍കുന്നവര്‍ക്ക് 500രൂപ ഉടന്‍ റീഫണ്ട് ചെയ്യാം. രണ്ടാമത്തെ വര്‍ഷമാണ് റീട്ടേണ്‍ ചെയ്യുന്നതെങ്കില്‍ 1000രൂപ റിട്ടേണ്‍ ലഭിക്കും. മുഴുവന്‍ തുകയും റിട്ടേണ്‍ ലഭിക്കുക മൂന്നു വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും.
ആദ്യഘട്ട ബുക്കിംഗിലെ ഫോണ്‍ വിതരണം കഴിഞ്ഞാല്‍ ഉടന്‍ ഇത്തവണ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫോണ്‍ എത്തിച്ചുതുടങ്ങും.