റിലയന്‍സ് ജിയോ വിലകുറഞ്ഞ ഡാറ്റ പ്ലാനുകള്‍, ഫ്രീ കോള്‍ എ്ന്നിവയാല്‍ പ്രശസ്തമാണ്. കൂടാതെ അതിന്റെ കൂടെ ലഭിക്കുന്ന ആപ്പുകളും ധാരാളം. കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ ഈടാക്കാതെ തന്നെ ലൈവ് ടിവി ചാനലുകള്‍ ജിയോ ആപ്പിലൂടെ ലഭ്യമാകും. എന്നാല്‍ ദിവസേനയുള്ള ഡാറ്റ എളുപ്പം തീരാന്‍ ലൈവ് വീഡിയോ സ്ട്രീമിംഗ് കാരണമാകുന്നു. ഇപ്പോള്‍ ടിവി ആപ്പിനുമാത്രമായി ഡിയോ 10ജിബി ഫ്രീ ഡാറ്റ കസ്റ്റമേഴ്‌സിന് നല്‍കുന്നു.
ജിയോ യൂസേഴ്‌സിന് മൈജിയോ ആപ്പിലൂടെ 10ജിബി ഫ്രീ ഡാറ്റ വന്നോ എന്ന് പരിശോധിക്കാനാവും.ആപ്പിലെ മൈ പ്ലാന്‍ സെക്ഷനില്‍ പ്ലാന്‍ ഡീറ്റെയില്‍സിന് താഴെ ആഡ് ഓണ്‍ ഡാറ്റ കാണിക്കും. അലോക്കേറ്റഡ് ഡാറ്റയ്‌ക്കൊപ്പം എത്ര ഉപയോഗിച്ചുവെന്നും അതിന്റെ എക്‌സ്പയറി തീയ്യതിയും കാണിക്കും.
ഫ്രീ ഡാറ്റ ഉപയോഗിച്ച് ജിയോ ഉപയോക്താക്കള്‍ക്ക് ലൈവ് ടിവി ആപ്പ് ഡെയ്‌ലി ഡാറ്റ നഷ്ടമാകുമെന്ന പേടിയില്ലാതെ തന്നെ കാണാനാവും. ഫ്രീ ഡാറ്റ ഉപയോഗിക്കാനുളള അവസാനതീയ്യതി മാര്‍ച്ച് അവസാനമാണ്. നിലവിലെ ജിയോ പ്രൈം സ്ബ്‌സ്‌ക്രിപ്ഷന്‍ അവസാനിക്കുന്നതും മാര്‍ച്ച് 31ന് ആയിരിക്കും.ഏപ്രില്‍ മുതല്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ടേംസില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ടോയെന്ന് കമ്പനി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ സബ്‌സ്‌ക്രിപ്ഷനില്‍ ജിയോ ടിവി ഉള്‍പ്പെടെ ധാരാളം ആപ്പുകള്‍ക്ക് ഫ്രീ ആസസ് ലഭ്യമാണ്.
ജിയോ ടിവി ആപ്പില്‍ 583 ചാനലുകള്‍ ലഭ്യമാണ്, 39 എച്ച്ഡി ചാനലുകള്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍. ജിയോ ടിവി ആപ്പിന് വലിയ എതിരാളി എന്നു പറയാനുള്ളത് എയര്‍ടെല്‍ ടിവി ആണ്.