എയര്‍ടെല്‍, ജിയോയ്ക്ക് പിന്നാലെ വൊഡാഫോണ്‍ ഇന്ത്യയും റീചാര്‍ജ്ജ് ഫോര്‍ ഗുഡ് പ്രോഗ്രാമുമായെത്തുന്നു. മറ്റു പ്രീപെയ്ഡ് അക്കൗണ്ടുകള്‍ റീചാര്‍ജ്ജ് ചെയ്യുന്നതിലൂടെ സബ്‌സ്‌ക്രൈബേഴ്‌സിന് കമ്മീഷന്‍ സ്വന്തമാക്കാം. വൊഡാഫോണ്‍ ഐഡിയ 6ശതമാനം ക്യാഷ്ബാക്ക് ആണ് ഓഫര്‍ ചെയ്യുന്നത്. നിലവിലുള്ള വൊഡാഫോണ്‍ അല്ലെങ്കില്‍ ഐഡിയ കസ്റ്റമര്‍ റീചാര്‍ജ്ജിനാണ് ഓഫര്‍. ഈ റീചാര്‍ജ്ജുകള്‍ മൈ വൊഡാഫോണ്‍ അല്ലെങ്കില്‍ മൈ ഐഡിയ ആപ്പുകളിലൂടെ നടത്തേണ്ടതുണ്ട്. ജിയോയുടേയും എയര്‍ടെല്ലിന്റേയും 4.16% കമ്മീഷനേക്കാളും അധികമാണ് വൊഡോഫോണ്‍ നല്‍കുന്ന 6% ക്യാഷ് ബാക്ക്.
കോവിഡ് 19 വ്യാപന സാഹചര്യത്തില്‍ കമ്പനി ഷോപ്പുകളും റീടെയിലേഴ്‌സും കടകള്‍ തുടറക്കാത്ത സാഹചര്യത്തിലാണ് വൊഡാഫോണ്‍ ഐഡിയ ഓഫറുമായി എത്തിയിരിക്കുന്നത്. ടെലികോം ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈനിനെ ആശ്രയിക്കാത്ത നിരവധി കസ്റ്റമേഴ്‌സിന്റെ ബുദ്ധിമുട്ട് കണ്ടാണ് ഇത്തരത്തിലുള്ള നീക്കം. വൊഡോഫോണ്‍ ഐഡിയ മറ്റു ഓപ്പറേറ്റര്‍മാര്‍ എന്നിവരില്‍ നിന്നുമുള്ള കമ്മീഷനുകള്‍ സാധാരണ യൂസേഴ്‌സിന് സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും അയല്‍ക്കാരേയും മറ്റും സഹായിക്കാന്‍ ഒരു പ്രചോദനമാവുകയും ചെയ്യും.
വൊഡാഫോണ്‍ #RechargeforGood പ്രൊഗ്രാമിലൂടെ, മൈവൊഡാഫോണ്‍ ആപ്പില്‍ പ്രൊമോട്ട് ചെയ്യുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കാനായി വീണ്ടും രജിസ്റ്റര്‍ ചെയ്യുകയൊ മറ്റൊരു ആപ്പ ്ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണ്ട. സാധാരണ രീതിയില്‍ തന്നെ റീചാര്‍ജ്ജ് ചെയ്യാം, ക്യാഷ് ബാക്ക് തുക 96മണിക്കൂറിനുള്ള അവരുടെ യൂസര്‍ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആവും.
വൊഡാഫോണ്‍ പറയുന്നത്, അവര്‍ 10രൂപ ക്യാഷ് ബാക്ക് അവരുടെ പോപുലര്‍ പ്ലാനുകളായ 149രൂപ, 20രൂപ ക്യാഷ്ബാക്ക് 249രൂപ റീചാര്‍ജ്ജ് പ്ലാനിനും നല്‍കുന്നു. റീചാര്‍ജ്ജ് വാല്യു അനുസരിച്ച് ക്യാഷ്ബാക്ക് തുകയും വ്യത്യാസമുണ്ടാവും. വൊഡാഫോണ്‍ 6ശതമാനം ക്യാഷ്ബാക്ക് ആണ് ഓഫര്‍ ചെയ്യുന്നത്. മൈവൊഡാഫോണ്‍, അല്ലെങ്കില്‍ മൈഐഡിയ ആപ്പിലൂടെ റീചാര്‍ജ്ജ് ചെയ്യണമെന്ന് മാത്രം. ഏപ്രില്‍ 30വരെയാണ് ഈ ഓഫര്‍ ലഭ്യമാവുക.
എയര്‍ടെല്‍ Earn from home പ്ലാന്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് വൊഡാഫോണ്‍ ഓഫര്‍ വന്നിരിക്കുന്നത്. എയര്‍ടെല്‍ സബസ്‌ക്രൈബേഴ്‌സിന് സൂപ്പര്‍ഹീറോ ആവാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എയര്‍ടെല്‍ റീചാര്‍ജ്ജ് തുകയില്‍ നല്ല വ്യത്യാസം വരുത്തിയിരിക്കുന്നു. സൂപ്പര്‍ഹീറോയ്ക്ക് കുറച്ച് തുക നല്‍കിയാല്‍ മതി, ചെക്കൗട്ടില്‍. എയര്‍ടെല്‍ സൂപ്പര്‍ഹീറോയ്ക്ക് 149രൂപ റീചാര്‍ജജ് ചെയ്യുന്നതിന് എയര്‍ടെല്ലിന് 143രൂപ നല്‍കിയാല്‍ മതി. കസ്റ്റമേഴ്‌സില്‍ നിന്നും മുഴുവന്‍ തുകയും വാങ്ങാം.
ജിയോ സബ്‌സ്‌ക്രൈബേഴ്‌സിന് പുതിയ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ജിയോപിഒഎസ് ലൈറ്റ് ആപ്പ്, ജിയോ പാര്‍ട്ണര്‍ ആയി രജിസ്റ്റര്‍ ചെയ്ത്. വാലറ്റില്‍ കുറച്ച് തുക ആഡ് ചെയ്ത് സമ്പാദിക്കാന്‍ ആരംഭിക്കാം.