റിലയന്‍സ് ജിയോയുടേയും ഐഡിയ, എയര്‍ടെല്‍ തുടങ്ങി മറ്റു ടെലികോം കമ്പനികളുമായി പൊരുതി നില്‍ക്കാന്‍ ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ അവതരിപ്പിച്ചു.
99രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ബിഎസ്എന്‍എല്‍ - ബിഎസ്എന്‍എല്‍ ലോകല്‍ ആന്റ് എസ് ടി ഡി വോയ്‌സ് കോളിനൊപ്പം 300എബി ഡാറ്റയും ലഭ്യമാകും. 28 ദിവസത്തേക്കാണ് ഇത്.
കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ആസ്സാം, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് 99 രൂപ പാക്കേജ്. മറ്റുള്ള സ്ഥലങ്ങളില്‍ ഈ ഓഫര്‍ 119രൂപയ്‌ക്കോ 149 രൂപയ്‌ക്കോ ലഭ്യമാകും.
339രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിനൊപ്പം 1ജിബി ഡാറ്റയും ഫ്രീയാണ്. 2ജി,3ജി 4ജി ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ പ്ലാന്‍ ലഭിക്കും. പ്ലാനുകള്‍ ബിഎസ്എന്‍എല്ലിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും ഇത് ലഭ്യമാണ്.
30 ദിവസ വാലിഡിറ്റിയോടുകൂടിയ അണ്‍ലിമിറ്റഡ് 3ജി സേവനം ബിഎസ്എന്‍എല്‍ മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. 1099 രൂപയുടെ റീചാര്‍ജ്ജിലാണിത്.
ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ റിലയന്‍സ് ജിയോയുടേതു പോലെ 4ജി സേവനങ്ങള്‍ എയര്‍ടെല്ലും ഐഡിയയും പ്രഖ്യാപിച്ചിരുന്നു.
പിന്നീട് വൊഡാഫോണും അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.നിലവില്‍ മാര്‍ച്ച് 31 വരെയാണ് ജിയോയുടെ ഫ്രീ 4ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാകുക.
മറ്റു ടെലികോം കമ്പനികളുടെ പ്ലാനുകളെല്ലാം റിലയന്‍സ് ജിയോയുടെ 149 രൂപ പ്ലാനിനോട് സാമ്യമുള്ളതാണ്. ഈ പ്ലാന്‍ പ്രകാരം രാജ്യത്തിനകത്തെ എല്ലാ നെറ്റ് വര്‍ക്കിലേക്കും ഫ്രീ കോളുകള്‍ 28 ദിവസത്തേക്ക് റോമിംഗ് ചാര്‍ജ്ജുകള്‍ ഇല്ലാതെ ലഭ്യമാകും. ഈ പ്ലാനില്‍ 300എംബിയുടെ 4ജി ഡാറ്റ പകല്‍ സമയത്തും രാത്രിയില്‍ അണ്‍ലിമിറ്റഡ് യൂസേജ് സൗകര്യവും ഉണ്ട്.