ഇന്ത്യന്‍ റെയില്‍വെ ട്രയിന്‍ റണ്ണിംഗ് സ്റ്റാറ്റസ് ഇനി വാട്ട്‌സ് അപ്പിലും

NewsDesk
ഇന്ത്യന്‍ റെയില്‍വെ ട്രയിന്‍ റണ്ണിംഗ് സ്റ്റാറ്റസ് ഇനി വാട്ട്‌സ് അപ്പിലും

ഐആര്‍ടിസി യാത്രക്കാര്‍ക്കായുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രയിന്‍ യാത്രാ സമയവിവരങ്ങള്‍ ഇനിമുതല്‍ വാട്ട്‌സ് അപ്പില്‍ ലഭ്യമാക്കുന്നു.ഇന്ത്യന്‍ ഓണ്‍ലൈന്‍ കമ്പനി ക്ലിയര്‍മൈട്രിപ്പുമായി സഹകരിച്ചാണ് യാത്രക്കാര്‍ക്ക് ട്രയിന്‍ ക്വറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമയം,സ്റ്റേഷനുകള്‍ തുടങ്ങിയവയെല്ലാം റിക്വസ്റ്റ് മെസേജ് അയയ്ക്കുന്നതിലൂടെ ലഭ്യമാക്കുന്നത്.


എങ്ങനെയാണ് പുതിയ സേവനം ലഭ്യമാകുക

വാട്ടസ് അപ്പില്‍ ട്രയിനിന്റെ പുതിയ സ്റ്റാറ്റസ് ലഭിക്കാനായി,

  • വാട്ടസ്അപ്പ് ഏറ്റവും പുതിയ വേര്‍ഷനിലാണെന്ന് ഉറപ്പാക്കണം.
  • യാത്രക്കാര്‍ മൊബൈലില്‍ 7349389104എന്ന നമ്പര്‍ സേവ് ചെയ്യണം(മേക്കമൈട്രിപ്പ്).
  • വാട്‌സ്അപ്പ് കോണ്ടാക്ട് ലിസ്റ്റ് റീഫ്രഷ് ചെയ്ത് മേക്ക്‌മൈട്രിപ്പ് നമ്പറിന്റെ ചാറ്റ് തുറന്ന് ലൈവ് ട്രയിന്‍ സ്റ്റാസ് അറിയാനുള്ള ട്രയിനിന്റെ നമ്പര്‍ അയയ്ക്കുക. മേസേജ് സെന്റ് ചെയത് 10സെക്കന്റിനുള്ളില്‍ മറുപടി ലഭിക്കും.

ബുക്കിംഗ് സ്റ്റാറ്റസ് അറിയാനാണെങ്കില്‍ പിഎന്‍ആര്‍ നമ്പര്‍ ആണ് വാട്‌സ് അപ്പില്‍ നല്‍കേണ്ടത്.

Indian railway now provides train running status on whatsapp

RECOMMENDED FOR YOU: