വാനാക്രൈയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം

NewsDesk
വാനാക്രൈയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം

കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ലോകമൊട്ടാകെ സൈബര്‍ സുരക്ഷയില്‍ ആശങ്ക പടര്‍ത്തിയ ആക്രമണമായിരുന്നു വാനാക്രൈയുടേത്. വാനാക്രൈ ആക്രമണത്തിന് താല്കാലികമായി വിരാമമിടാന്‍ ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞന് സാധിച്ചു.

എന്നാല്‍ അപ്പോഴേക്കും തന്നെ 150 രാജ്യങ്ങളിലായി 2ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ ഇത് ആക്രമിച്ചിരുന്നു. 

വാനാക്രൈ ഹാക്കര്‍മാര്‍ 200 മുതല്ഡ 600 വരെ ഡോളര്‍ ആവശ്യപ്പെടുകയാണ് വൈറസ് ചെയ്യുന്നത്.അല്ലെങ്കില്‍ കമ്പ്യൂട്ടറിലെ ഡാറ്റ മുഴുവനായും നശിപ്പിക്കുമെന്നാണ് ഭീഷണി.

നമുക്ക്  അറിയാത്ത ഫയലുകള്‍ റണ്‍ ചെയ്യാതിരിക്കുകയാണ് ആദ്യം വേണ്ടത്. ഈ ഫയലുകള്‍ റണ്‍ ചെയ്യുന്നതോടെ ഇമെയിലിലൂടെയും മറ്റും മറ്റു കോണ്ടാക്ടുകളിലേക്കും ഈ വൈറസ് ഫയല്‍ അയയ്ക്കും. 

അറിയാത്തവരില്‍ നിന്നും വരുന്ന എക്‌സിക്ക്യൂട്ടബിള്‍ ഫയല്‍ അറ്റാച്ച് ചെയ്തിരിക്കുന്ന മെയിലുകള്‍ തുറക്കാതിരിക്കുക. 

ഔട്ടേറ്റഡ് ആയിട്ടുള്ളതും പൈറേറ്റഡ് ആയതുമായ ഓപ്പറേറ്റിംഗ് സിസ്റ്റംസ് ഉപയോഗിക്കാതിരിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും കോര്‍പ്പറേഷന്‍, ഗവണ്‍മെന്റ് ഏജന്‍സീസ് എന്നിവടങ്ങളിലെല്ലാം ഉപയോഗിച്ചിരുന്ന വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകളാണ് ഒരു പരിധി വരെ വാനാക്രൈ ഇത്രയധികം വ്യാപിക്കാന്‍ കാരണമായത്.

വിന്‍ഡോസിന്റെ അല്ലെങ്കില്‍ ഉപയോഗിക്കുന്ന ഒഎസിന്റെ ഓട്ടോമാറ്റിക്ക് ഓണാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.

തേര്‍ഡ് പാര്‍ട്ടി ആന്റി വൈറസുകള്‍ ഉപയോഗിക്കാം. അപ്‌ഡേറ്റഡ് ആക്കി സൂക്ഷിക്കുകയും വേണം. സാധാരണയായി ഹാക്കര്‍മാര്‍ സാധാരണ എന്‍വയേണ്‍മെന്റില്‍ വര്‍ക്ക് ചെയ്യുന്ന രീതിയിലായിരിക്കും കോഡുകള്‍ ഡിസൈന്‍ ചെയ്യുക. അതുകൊണ്ട് തന്നെ സാധാരണ ഡിഫോള്‍ട്ട് ആന്റിവൈറസിന് പകരം കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നവയെ ആശ്രയിക്കാം.

പ്രധാനപ്പെട്ട ഡാറ്റകള്‍ സ്ഥിരമായി കൃത്യമായ ഇടവേളകളില്‍ ബാക്ക അപ്പ് ചെയ്തുസൂക്ഷിക്കുന്നത് നല്ലതാണ്.

കുറ്റകൃത്യത്തിനുപയോഗിക്കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാം എന്ന് റാന്‍സംവേറിനെ ലളിതമായി വിശേഷിപ്പിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ ആളുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന കുറ്റവാളികളെപ്പോലെ നിങ്ങളുടെ കംപ്യൂട്ടറിനെ ഇവ ബന്ദിയാക്കുകയാണ് ചെയ്യുന്നത്. 
കംപ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളും ഇവ എന്‍ക്രിപ്റ്റ് ചെയ്യുന്നു.
അതായത് ഇവ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയാത്ത രഹസ്യ കോഡിലേക്ക് മാറ്റുകയാണ് റാന്‍സംവേറുകള്‍ അയച്ചവര്‍ ചെയ്യുക.
ശേഷം ഇവ തിരികെ ആക്കാന്‍ പണം ആവശ്യപ്പെടുന്നു. ഇത് നിശ്ചിത സമയത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ കംപ്യൂട്ടര്‍ ഡേറ്റകള്‍ നശിപ്പിക്കുകയോ എന്നെന്നേക്കുമായി എന്‍ക്രിപ്റ്റ്ഡ് അവസ്ഥയിലാക്കുകയോ ചെയ്യും.

How to prevent WannaCry attack

RECOMMENDED FOR YOU: