ഫേസ്ബുക്ക് മെസഞ്ചറിന്റെ പുതിയ പതിപ്പ് മെസഞ്ചര്‍ ലൈറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞാലും ആന്‍ഡ്രോയിഡിന്റെ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കുമായാണ് പുതിയ മെസഞ്ചര്‍ ലൈറ്റ് സൗകര്യമാകുന്നത്.
മെസഞ്ചര്‍ ഫുള്‍ വേര്‍ഷനില്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളും ലൈറ്റ് വേര്‍ഷനിലും ലഭിക്കും എന്നതാണ് പ്രത്യേകത.10എംബിയില്‍ താഴെ മാത്രം വലിപ്പമേ മെസഞ്ചറിനുണ്ടാകൂ. സാധാരണ ലഭ്യമാകുന്ന ടെക്സ്റ്റുകള്‍, ചിത്രങ്ങള്‍, ഇമോജികള്‍, സ്റ്റിക്കറുകള്‍ ഇവയെല്ലാം ഇതിലും ലഭിക്കും. കൂടുതല്‍ വേഗത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.
വോയ്‌സ് കോളിംഗ് സൗകര്യവും ഗ്രൂപ്പുകള്‍ മാനേജ് ചെയ്യുന്നതിനും മെസഞ്ചര്‍ ലൈറ്റില്‍ സംവിധാനമുണ്ട്.
വിയറ്റ്നാം, നൈജീരിയ, പെറു, തുര്‍ക്കി, ജര്‍മ്മനി, ജപ്പാന്‍, നെതര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ലഭ്യമാണ് ആദ്യമേ ലഭ്യമാണ്.ഇന്ത്യയില്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേയില്‍ മെസഞ്ചര്‍ ലൈറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും. ഫേസ്ബുക്ക് ലൈ്റ്റ് പോലെ തന്നെ മെസഞ്ചര്‍ ലൈറ്റ് ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ല.
മെസഞ്ചര്‍ ലൈറ്റ് മെസഞ്ചരില്‍ ലഭ്യമായ ഒട്ടധികം സേവനങ്ങള്‍ ഉണ്ടെങ്കിലും വീഡിയോ കോളിംഗ്, മണി ട്രാന്‍സ്ഫര്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല.