ജിയോഫോണില്‍ ഫേസ്ബുക്ക് ആപ്പും

NewsDesk
ജിയോഫോണില്‍ ഫേസ്ബുക്ക് ആപ്പും


ഫെബ്രുവരി 14ന് ജിയോഫോണിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഫേസ്ബുക്ക് ആപ്പ് അവതരിപ്പിച്ചു. നിലവിലുള്ളതും പുതിയ ഉപയോക്താക്കള്‍ക്കും ഈ ആപ്പ് ജിയോആപ്പ്‌സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവും.ജിയോയുടെ കായ്ഒഎസിനായി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ഈ അപ്ലിക്കേഷന്‍. കായ്ഒഎസ് 4ജി സ്മാര്‍ട്ട ഫീച്ചര്‍ ഫോണിനായി രൂപപ്പെടുത്തിയിട്ടുള്ള വെബ് ബേസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

ജിയോഫോണിനായുള്ള ഫേസ്ബുക്ക് ആപ്പ് പുഷ് നോട്ടിഫിക്കേഷന്‍സ്, വീഡിയോ, എക്‌സ്‌റ്റേണല്‍ ലിങ്ക്‌സ് ഇന്‍ സിങ്ക് എന്നിവ ഫോണിലെ വേര്‍ഷന്‍ അനുസരിച്ച് സപ്പോര്‍ട്ട് ചെയ്യും.ജിയോഫോണിലെ കഴ്‌സര്‍ ഫംഗ്ഷനും ന്യൂസ് ഫീഡ്, ഫോട്ടോസ് തുടങ്ങിയവയ്ക്ക് ഫേസ്ബുക്ക് ആപ്പ് സപ്പോര്‍ട്ട് ചെയ്യും.


ജിയോഫോണിനായുള്ള കസ്റ്റം കായ്ഒഎസിലുള്ള ആദ്യ തേര്‍ഡ് പാര്‍ട്ടി സോഷ്യല്‍ മീഡിയ ആപ്പ് ഈ പ്രഖ്യാപനത്തോടെ ഫേസ്ബുക്ക് ആകും. ഹാന്‍ഡ്‌സെറ്റില്‍ വാട്ട്‌സ് ആപ്പ് ലഭിക്കാനായുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ജിയോഫോണ്‍ ആണ് ലോകത്തില്‍ ഏവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണ്‍.ഫീച്ചര്‍ ഫോണില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്ക് മാറാന്‍ സഹായിക്കുന്ന ട്രാന്‍സ്‌ഫോര്‍മേഷനല്‍ ടെക്‌നോളജി ഇതിലുണ്ട്. ജിയോ പറഞ്ഞിരുന്നതുപോലെ ലോകത്തിലെ പ്രമുഖഅപ്ലിക്കേഷനുകള്‍ ഫേസ്ബുക്കിലൂടെ ഫോണില്‍ ലഭ്യമാക്കി തുടങ്ങുകയാണ്. 

ജിയോഫോണിനെ ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കുന്ന ഫീച്ചര്‍ ഫോണ്‍ ആയി ക്യു42017ല്‍ തിരഞ്ഞെടുത്തിരുന്നു.

Facebook app now available in Jio feature phone

RECOMMENDED FOR YOU: