ബിഎസ്എന്‍എല്‍ ഓണം ഓഫര്‍ : ഡബിള്‍ ഡാറ്റ, റോമിംഗ്,ടോക്ക് ടൈം

NewsDesk
ബിഎസ്എന്‍എല്‍ ഓണം ഓഫര്‍ : ഡബിള്‍ ഡാറ്റ, റോമിംഗ്,ടോക്ക് ടൈം

ബിഎസ്എന്‍എല്‍ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണം ഓഫര്‍ കേരള സബ്‌സ്‌ക്രൈബേഴ്‌സിനായിട്ടാണ്. ഓണം പ്ലാന്‍ എന്ന പ്ലാന്‍ പ്രകാരം 44രൂപയ്ക്ക് 500എംബി ഡാറ്റയും 5പൈസയ്ക്ക് ബിഎസ്എന്‍എല്‍ - ബിഎസ്എന്‍എല്‍ കോളുകളും മറ്റുനെറ്റവര്‍ക്കുകളിലേക്ക് 10പൈസയായിരിക്കും ആദ്യ 30ദിവസത്തേക്ക് പുതിയ കസ്റ്റമേഴ്‌സിന് ലഭ്യമാകും.20 രൂപയുടെ ടോക്ക് വാല്യുവും 365ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിനുണ്ട്.

പ്ലാന്‍ പ്രകാരമുള്ള ഡാറ്റ തീര്‍ന്നാല്‍ ഒരു എംബിയ്ക്ക് 10പൈസ നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കും. 30ദിവസത്തിന് ശേഷം ഓണം പ്ലാന്‍ പ്രകാരം ഇന്ത്യയില്‍ എവിടേക്കും ഏത് നെറ്റ് വര്‍ക്കിലേക്ക് സെക്കന്റിന് 1 പൈസ നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. 

188രൂപയ്ക്ക് 220 രൂപയുടെ ടോക്ക്‌ടൈമും 1 ജിബി ഡാറ്റയും ലഭിക്കുന്ന പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. 14ദിവസത്തേക്കാണ് ഈ പ്ലാന്‍. 289 രൂപയ്ക്ക് 28ദിവസത്തേക്ക് 340രൂപയുടെ ടോക്ടൈമും 1 ജിബി ഡാറ്റയും ലഭ്യമാകുന്ന പ്ലാനുമുണ്ട്.

ബിഎസ്എന്‍എല്ലിന്റെ മറ്റൊരു പ്ലാനില്‍ 4 സുഹൃത്തുക്കളേയോ കുടുംബാംഗങ്ങളേയോ ആഡ് ചെയ്യാനാവും. ഇവര്‍ക്ക് ബിഎസ്എന്‍എല്‍ ഫോണിലേക്ക് മിനിറ്റിന് 10പൈസ നിരക്കിലും മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് മിനിറ്റിന് 20പൈസ നിരക്കിലും കോള്‍ ചെയ്യാം. ഈ ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താവിന് FFE <>10 ഡിജിറ്റ് മൊബൈല്‍ നമ്പര്‍ / LL  എന്ന് 123യിലേക്ക് എസ്എംഎസ് ചെയ്ത് അംഗങ്ങളെ കൂട്ടാം. മറ്റു പ്ലാനുകളില്‍ നിന്നും മൈഗ്രേറ്റ് ചെയ്യുന്നതിന്് കേരള കസ്റ്റമേഴ്‌സിന് 123 യിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. അയയ്‌ക്കേണ്ട രീതി PLAN ONAM എന്നാണ്. പുതിയ കസ്റ്റമേഴ്‌സിന് ഈ പ്ലാന്‍ ആക്ടീവ് ചെയ്താല്‍ പുതിയ സിം ലഭിക്കും. 

ഈ ഓഫറുകള്‍ക്കെല്ലാം പുറമെ ബിഎസ്എന്‍എല്‍ സിക്‌സര്‍ അഥവാ 666 പ്ലാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം അണ്‍ലിമിറ്റഡ് വോയ്‌സ് കോളും (ഏത് നെറ്റ് വര്‍ക്കിലേക്കും), 2ജിബി ദിവസേന ഡാറ്റയും 60ദിവസത്തെ വാലിഡിറ്റിയോടെ ലഭ്യമാകും.

Bsnl announced onam offer for customers

RECOMMENDED FOR YOU: