ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ 151രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാന്‍ അവതരിപ്പിച്ചു. അഭിനന്ദന്‍-151 എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ 1ജിബി ഡെയ്‌ലി ഡാറ്റ, 100എസ്എംഎസ് മെസേജ് നിത്യവും 24ദിവസത്തേക്ക് ലഭ്യമാകും .151രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ പ്ലാന്‍ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകും. അഭിനന്ദന്‍ 151പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത് ബിഎസ്എന്‍എല്‍ *121# service മൈ ഓഫേഴ്‌സ് സെര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ബെസ്റ്റ് സ്‌പെഷല്‍ താരീഫ് വൗച്ചറുകള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള സേവനമാണിത്.
151 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത് 180ദിവസം വാലിഡിറ്റിയാണ്. അതായത് പ്ലാന്‍ 180ദിവസം വാലിഡ് ആണ് എന്നാണ്. എന്നാല്‍ പ്ലാനിനൊപ്പം ലഭ്യമാകുന്ന ഓഫറുകള്‍ 24ദിവസം വരെ മാത്രമേ കാണൂ.
ബെനിഫിക്ട്‌സ് എടുത്താല്‍ 151രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോകല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഏത് നെറ്റ് വര്‍ക്കിലേക്കും, ഡല്‍ഹി, മുംബൈ സര്‍ക്കിളുകളിലും. 1ജിബി ഡാറ്റ ദിവസവും, 24ജിബി മൊത്തമായും. 100എസ്എംഎസ് മെസേജുകള്‍ ദിവസവും എന്നിവയാണുള്ളത്.
ഒഫീഷ്യല്‍ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ പുതിയ പ്ലാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനന്ദന്‍- 151 എന്ന പേരിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊമോഷണല്‍ ഓഫറായാണ് പ്ലാന്‍ ലഭ്യമാക്കുന്നത്, ജൂണ്‍ 13ന് തുടങ്ങി 90ദിവസം ലഭ്യമാകുന്ന തരത്തില്‍. മൈഗ്രേറ്റഡ് കസ്റ്റമേഴ്‌സിനും നിലവിലുള്ള കസ്റ്റമേഴ്‌സിനും പ്ലാന്‍ ലഭ്യമാകും.
ടെലികോം ടോക് ആണ് ആദ്യമായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ബിഎസ്എന്‍എല്‍ *121 സെര്‍വീസ് എന്ന സേവനം കസ്റ്റമേഴ്‌സിന് വേണ്ടി അവതരിപ്പിച്ചിരുന്നു.