ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റേഴ്‌സുകളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായി ബിഎസ്എന്‍എല്‍ ,പ്രീ പെയ്ഡ് കസ്റ്റമേഴ്‌സിനായി 339രൂപയ്ക്ക് ദിവസവും 2ജിബി ഡാറ്റ എന്ന പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ ഓഫര്‍ കോംമ്പോ എസ്ടിവി 339 രൂപയ്ക്ക് എന്ന പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് 28ദിവസത്തെ വാലിഡിറ്റിയുമായി 2ജിബി ഡാറ്റ ദിവസവും ലഭിക്കും.
ഇതുകൂടാതെ ബിഎസ്എന്‍എല്‍ അല്ലാത്ത നെറ്റ് വര്‍ക്കുകളിലേക്ക് പ്രതിദിനം 25മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും. 25മിനിറ്റിന് ശേഷം മിനിറ്റിന് 25പൈസയാകും.
339 രൂപയുടെ നിലവിലെ ഓഫര്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ 1ജിബി ഡാറ്റയോടൊപ്പം എല്ലാ നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് ലഭ്യമാകുക. പുതിയ ഓഫര്‍ മാര്‍ച്ച് 18മുതല്‍ നിലവില്‍ വരും. പുതിയ ഓഫറില്‍ മറ്റു നെറ്റ് വര്‍ക്കുകളിലേക്കുള്ള കോള്‍ കുറച്ച് ഡാറ്റ പരിധി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്.
ജിയോയുടെ പുതിയ ഓഫര്‍ ഏപ്രില്‍ ഒന്നിനാണ് നിലവില്‍ വരുന്നത്. ഇതിന് ബദലായാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ ഇറക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രമുഖ ടെലികോം ഓപ്പറേറ്റേഴ്‌സും ജിയോയുടെ ഓഫറിന് ബദലായുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 99 രൂപയ്ക്ക് ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പ് നേടുന്ന ഉപഭോക്താവിന് 303 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയും എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധികളില്ലാത്ത വോയ്‌സുകോളുമാണ് ജിയോയുടെ ഓഫര്‍.