446രൂപയാണ് കേരളപ്ലാനിന് ഈടാക്കുന്നത്. ഇത് പ്രകാരം രാജ്യത്തെമ്പാടുമുള്ള എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും ദിവസവും ഒരു ജിബി ഡാറ്റയും നല്‍കുന്നു.84 ദിവസം കാലാവധിയുള്ളതാണ് ഈ പ്രീപെയ്ഡ് പ്ലാന്‍.
നിലവിലുള്ള പ്രീപെയ്ഡ് വരിക്കാര്‍ക്കും കേരളപ്ലാനിലേക്ക് മാറാവുന്നതാണ്.'PLAN KERALA' എന്ന് 123 എന്ന നമ്പരിലേക്ക് മെസേജ് അയച്ചാല്‍ മതി.ഇങ്ങനെ ചെയ്യുമ്പോള്‍ 446രൂപയ്ക്കു പകരം 377.97രൂപ നല്‍കിയാല്‍ മതി.
കേരളസര്‍ക്കിളിലെ ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞകായി ബിഎസ്എന്‍ എല്‍ ചീഫ് ജനറല്‍ മാനേജര്‍ പിടിമാത്യൂസ് അറിയിച്ചു. ഇതില്‍ പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് വരിക്കാരുണ്ട്.
4ജി ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല എന്നതാണ് ഏക പരിമിതി.റിലയന്‍സ് ജിയോ ഫോണ്‍ തുടക്കമിട്ട 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയിലേക്ക് ബിഎസ്എന്‍എല്ലും സാന്നിധ്യമറിയിച്ചു.മൈക്രോമാക്‌സുമായി സഹകരിച്ച് ഭാരത് വണ്‍ എന്ന പേരില്‍ ഒരു 4ജി ഫീച്ചര്‍ ഫോണ്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.
2200 രൂപയാണ് ഈ ഫീച്ചര്‍ഫോണിന്. ഇതോടൊപ്പം 97രൂപയ്ക്ക് പരിധിയില്ലാത്ത കോളുകളും ഡാറ്റയും നല്‍കുന്ന പുതിയ പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.