ബിഎസ്എന്‍എല്‍ 999രൂപയുടെ റീചാര്‍ജ്ജില്‍ ദിവസവും 1ജിബി ഡാറ്റ ഒരു വര്‍ഷത്തേക്ക്

NewsDesk
ബിഎസ്എന്‍എല്‍ 999രൂപയുടെ റീചാര്‍ജ്ജില്‍ ദിവസവും 1ജിബി ഡാറ്റ ഒരു വര്‍ഷത്തേക്ക്

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ മാക്‌സിമം  പ്രീപെയ്ഡ് പ്ലാന്‍ പുറത്തിറക്കി. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായാണ് പ്ലാന്‍. ഈ പ്ലാന്‍ പ്രകാരം യൂസേഴ്‌സിന് 365ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ 365ദിവസത്തേക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ലോക്കല്‍, എസ്ടിഡി 181ദിവസത്തേക്കും 999രൂപയ്ക്ക് ലഭിക്കും. ദിവസം 1ജിബി എന്ന രീതിയിലാണ് ഡാറ്റ ലഭിക്കുക. ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ആസ്സാം, ജമ്മു-കാശ്മീര്‍ ഒഴികെ ബാക്കി എല്ലാ ബിഎസ്എന്‍എല്‍ സര്‍ക്കിളുകളിലും ലഭ്യമാകും. ബിഎസ്എന്‍എല്ലിന്റെ ജനുവരിയിലെ 4ജി സേവനത്തിനുശേഷമുള്ള ഏറ്റവും പുതിയ സേവനമിതാണ്. 


ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച് ബിഎസ്എന്‍എല്‍ ട്വീറ്റ് പ്രകാരം പുതിയ പ്ലാന്‍ ഫ്രീ അണ്‍ലിമിറ്റഡ് ഡാറ്റ, ഫ്രീ വോയ്‌സ് കോള്‍, എസ്എംഎസ് സൗകര്യങ്ങള്‍ നല്‍കും. ബിഎസ്എന്‍എല്ലിന്റെ മാക്‌സിമം പ്ലാന്‍ ഒരു വര്‍ഷത്തേക്കുള്ളതാണ്. എന്നിരുന്നാലും ഇതില്‍ റീചാര്‍ജ്ജിനുശേഷമുള്ള 181ദിവസങ്ങള്‍ക്ക് ശേഷം ചില വ്യത്യാസങ്ങള്‍ വരും.


ഡാറ്റ ബെനിഫിറ്റ് കാര്യം നോക്കുമ്പോള്‍ ദിവസം 1ജിബി ഡാറ്റ എന്ന രീതിയിലായിരിക്കും. അതിനുശേഷം യൂസേഴ്‌സിന് 40kpbs സ്പീഡില്‍ ഡാറ്റ ലഭ്യമാകും. ഡല്‍ഹി,മുംബൈ സര്‍ക്കിളുകളൊഴികെ എല്ലായിടത്തേക്കും ലോക്കല്‍ എസ്ടിഡി കോളുകളും റോമിംഗ് കോളുകളും സൗജന്യമായിരിക്കും. മുംബൈയിലും ഡല്‍ഹിയിലും ഈ ഓഫറില്‍ വോയ്‌സ് കോളിന്‍ മിനിറ്റില്‍ 60പൈസ ഈടാക്കും. 181ദിവസത്തിനുശേഷം താരീഫ് എല്ലാ ഓണ്‍ നെറ്റ് , ഓഫ് നെറ്റ് കോളുകളും 60പൈസ മിനിറ്റിന് എന്ന രീതിയിലായിരിക്കും.


ആദ്യ 181ദിവസം ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന് 100 ഫ്രീ എസ്എംഎസുകള്‍ ദിവസം എന്ന രീതിയില്‍ ലഭിക്കും. ഇതിനുശേഷം ലോക്കല്‍ എസ്എംഎസിന് 25 പൈസ, നാഷണല്‍ എസ്എംഎസ് 35പൈസ എന്ന രീതിയിലായിരിക്കും താരീഫ്.


റിലയന്‍സ് ജിയോ,എയര്‍ടെല്‍ എന്നിവയുടെ സമാനരീതിയിലുള്ള റീചാര്‍ജ്ജ പാക്കേജുകളെ കൗണ്ടര്‍ ചെയ്യുന്നതാണ് ബിഎസ്എന്‍എല്‍ 999രൂപയുടെ പ്ലാന്‍. ജിയോ 60ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100എസ്എംഎസ് പെര്‍ ഡേ, എന്നിവ 90ദിവസത്തേക്ക് എന്ന പ്ലാനും, എയര്‍ടെല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് - നാഷണല്‍ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ, 100 ലോക്കല്‍ , എസ്ടിഡി എസ്എംഎസുകള്‍ ദിവസം, 60ജിബി ഡാറ്റ എന്നിവ 90ദിവസത്തേക്ക് നല്‍കും.

പ്രീപെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിനായി ബിഎസ്എന്‍എല്‍ അടുത്തിടെ 1099രൂപയുടെ റീചാര്‍ജ്ജ് പ്ലാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ആസസ്, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍., 100 എസ്എംഎസ് ദിവസം, കൂടാതെ പേഴ്‌സണലൈസ്ഡ് റിംഗ് ബാക്ക് ടോണിലേക്ക ആസസും 84ദിവസം വാലിഡിറ്റിയില്‍ ലഭ്യമാകും. 
 

BSNL announced maximum prepaid plan of 999rs, 1GB data per day for 1year, unlimited voice calls for 6 months

RECOMMENDED FOR YOU: