2017 ഡിസംബറോടെ കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാകും.
സെപ്റ്റംബറോടെ അതിനാവശ്യമായ ഉപകരണങ്ങള്‍ കേരളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും ഡിസംബറോടെ സേവനം ലഭ്യമാകുമെന്നും ബിഎസ്എന്‍എല്‍ കേരളസര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ആര്‍ മണി അറിയിച്ചു.
ബിഎസ്എന്‍എല്‍ മാര്‍ച്ച് മാസത്തോടെ തന്നെ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ സേവനം ലഭ്യമാക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ടെന്‍ഡര്‍ നടപടികളില്‍ വന്ന പ്രശ്‌നങ്ങള്‍ കാരണമാണ് നീണ്ടുപോയത്.
1100 സ്ഥലങ്ങളില്‍ 3ജി സൗകര്യവും 300 സ്ഥലങ്ങളില്‍ 2ജി സൗകര്യവും പുതിയതായി കൊണ്ടുവരാനുമാണ് തീരുമാനമായിരിക്കുന്നത്. കേരളസര്‍ക്കിളിലില്‍ ജിയോതരംഗത്തിനിടയിലും മികച്ച ലാഭം ഉണ്ടാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.