ആകാശവാണി അഥവാ ഓള്‍ ഇന്ത്യ റേഡിയോ ഇനി സ്മാര്‍ട്ട്‌സ്പീക്കറിലൂടെയും കേള്‍ക്കാം. ആമസോണ്‍ അലക്‌സ സ്മാര്‍ട്ട് സ്പീക്കറുകളില്‍ ആകാശവാണി സ്ട്രീമിംഗ് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ അവതരിപ്പിച്ചു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ് പ്ലാറ്റ്‌ഫോമാണ് അലക്‌സ.ഇതോടെ ലോകത്തെവിടെയും ഓള്‍ ഇന്ത്യ റേഡിയോ കേള്‍ക്കാനാകും.രാജ്യത്തുടനീളം കേള്‍വിക്കാരുള്ള ഒരേ ഒരു മാധ്യമമാണ് ആകാശവാണി. പഴയതും പുതിയതുമായ ടെക്‌നോളജികളുടെ സംഗമമാണ് ഇതോടെ സാധ്യമാകുന്നത് എന്നും മന്ത്രി പറയുകയുണ്ടായി.
വിവിധ് ഭാരതി, എഫ് എം ഗോള്‍ഡ്, എഫ്എം റെയിന്‍ബോ,വടക്കന്‍ കിഴക്കന്‍ സേവനങ്ങള്‍ തുടങ്ങി 17ഓളം ചാനലുകള്‍ അലക്‌സയിലൂടെ ലഭ്യമാകും.
ശബ്ദനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ സ്മാര്‍ട്ട് അസിസ്റ്റന്റ് സാങ്കേതിക വിദ്യയാണ് അലക്‌സ. സ്മാര്‍ട്ട് ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നതിനും, പാട്ടുകള്‍ കേള്‍ക്കുന്നതിനും , വാര്‍ത്തകള്‍ അറിയുന്നതിനുമെല്ലാം അലക്‌സയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.