റിലയന്‍സ് ജിയോയെ കൗണ്ടര്‍ ചെയ്യാനായി 349രൂപ റിവൈസ് ചെയ്യുന്നതിനൊപ്പം എയര്‍ടെല്‍ 249രൂപ പ്ലാന്‍ പ്രഖ്യാപിച്ചു. 28ദിവസത്തേക്ക് ദിവസവും 2ജിബി ഡാറ്റ 249 രൂപയ്ക്ക്, 349രൂപയുടെ പ്ലാനില്‍ 3ജിബി ഡാറ്റ ദിവസവും 28ദിവസത്തേക്കും ലഭിക്കും. മുമ്പ് 349രൂപ പ്ലാനില്‍ ദിവസം 2ജിബി ഡാറ്റ 28ദിവസത്തേക്ക് ആയിരുന്നു. പാക്കേജ് പ്രകാരം അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ഫ്രീ എസ്എംഎസ് എന്നിവയും ലഭിക്കും. പുതിയതായി എയര്‍ടെല്‍ 499രൂപ പാക്കേജ് ഇറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2ജിബി ഡാറ്റ 82ദിവസം എന്നതായിരിക്കും പ്ലാന്‍.
എയര്‍ടെല്‍ 249രൂപ പാക്കേജിലെ ദിവസം 2ജിബി ഡാറ്റ 28ദിവസം 56ജിബിയുടെ 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ ആണ്. 349 പ്ലാനിലെ 3ജിബി ഡാറ്റ ദിവസം 84ജിബി 3ജി/ 4ജി ഡാറ്റ മൊത്തം. റിലയന്‍സ് ജിയോയില്‍ 84ജിബി ഡാറ്റ 28ദിവസത്തേക്ക് 299രൂപയ്ക്ക് 140ജിബി ഡാറ്റ 70 ദിവസത്തേക്ക് 398 രൂപയ്ക്കും ആണ് ലഭ്യമാകുന്നത്.
പുതിയ 249രൂപ പാക്കേജും റിവൈസ്ഡ് 349രൂപ പാക്കേജും ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍, ദിവസം 100 ഫ്രീ എസ്എംഎസ് എന്നിവയും. കോളുകള്‍ ദിവസം 300മിനിറ്റ്, ആഴ്ചയില്‍ 1000മിനിറ്റ് എന്നിങ്ങനെ ലിമിറ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ കോളിന് മിനിറ്റിന് 30പൈസ ഈടാക്കും. മൈ എയര്‍ടെല്‍ ആപ്പ്, എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ റീചാര്‍ജ്ജ് പോര്‍ട്ടല്‍, എന്നിവിടങ്ങളില്‍ പാക്കേജ് ആക്ടീവാക്കാം. ഡല്‍ഹി സര്‍ക്കിളിലും പാക്കേജ് ലഭ്യമാണ്.
കഴിഞ്ഞ മാസം വൊഡാഫോണും അവരുടെ 299രൂപ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ദിവസം 1ജിബി 2ജി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ 100 എസ്എംഎസ് ദിവസം എന്നിവയും 56ദിവസത്തേക്ക് ലഭ്യമാകുമായിരുന്നു. വൊഡാഫോണ്‍ പാക്കേജ് തുടക്കത്തില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് ടെലികോം സര്‍ക്കിളിലാണ് ആരംഭിച്ചത്.