കുഞ്ഞുങ്ങളെ അമ്മമാര്‍ക്കൊപ്പം എന്നും കിടത്തിയാല്‍

NewsDesk
കുഞ്ഞുങ്ങളെ അമ്മമാര്‍ക്കൊപ്പം എന്നും കിടത്തിയാല്‍

കുഞ്ഞുങ്ങള്‍ മുതിര്‍ന്നാല്‍ മാറ്റി കിടത്തണമെന്ന്  മുത്തശ്ശിമാര്‍ പറയാറുണ്ടല്ലോ? കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം കിടത്തുന്നത് അവരുടെ മാനസിക വളര്‍ച്ചയെ ബാധിക്കുമെന്ന് അടുത്തിടെ ബ്രസീലില്‍ നടന്ന പഠനവും പറയുന്നു. കൂടെ കിടത്തിയുറക്കുന്നത് കുട്ടികളെ ഉറക്കുന്നതിനും അവരുടെ രാത്രിയുള്ള നടത്തവും ഇല്ലാതാക്കുന്നതിനും നല്ലതുതന്നെ , എന്നാല്‍ വളരുന്തോറും കുട്ടികള്‍ക്ക് ഇത് ദോഷമായി മാറും. 

ഒറ്റയ്ക്ക് ഉറങ്ങുന്ന കുട്ടികള്‍ മറ്റുള്ളവരേക്കാള്‍ മാനസികമായി വളര്‍ച്ചയും പക്വതയും നേടുന്നു. അമ്മമാര്‍ക്കൊപ്പം എപ്പോഴും ഒന്നിച്ചുറങ്ങുന്ന കുട്ടികള്‍ക്ക് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള പ്രാപ്തി വളരെ കുറവായിരിക്കും. ഇത് അവര്‍ക്ക് ഭാവിയില്‍ ദോഷമായി തീരും. വിദേശരാജ്യങ്ങളില്‍ കുഞ്ഞിന് ഒരു വയസ്സാകുമ്പോഴേക്കും ഒറ്റയ്ക്ക് കിടത്തി ശീലിപ്പിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറ്.

കുട്ടികളെ ഒറ്റയ്ക്ക് കിടക്കാന്‍ എങ്ങനെ പ്രാപ്തരാക്കാം.

1. കുട്ടികളെ എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ ശീലിപ്പിക്കുക. 
2. ചെറിയ വെളിച്ചത്തില്‍ ഉറക്കി ശീലിപ്പിക്കുക. ഉണരുമ്പോള്‍ സൂര്യവെളിച്ചം കുട്ടികള്‍ക്ക് തട്ടുന്ന രീതിയില്‍ ക്രമപ്പെടുത്തുക.
3 . ഉറങ്ങുന്ന കിടക്കയില്‍ കളിപ്പാട്ടങ്ങള്‍ കൂട്ടിയിടാന്‍ അനുവദിക്കാതിരിക്കുക. അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പാവയോ , പുതപ്പോ അവരോടൊപ്പം വയ്ക്കാന്‍ അനുവദിക്കുക. ഈ ശീലം പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കും.
4. ഭീഷണിപ്പെടുത്തി ഉറക്കുന്ന ശീലം ഒഴിവാക്കുക. ആരോഗ്യകരമായ ഉറക്കം കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും വളരെയധികം സഹായിക്കുമെന്നോര്‍ക്കുക.
5. ഉറങ്ങുന്നതിന് മുമ്പ് ചോക്‌ളേറ്റ്, മധുരപാനീയങ്ങള്‍ എന്നിവയും ടിവി , കമ്പ്യൂട്ടര്‍ ശീലവും ഒഴിവാക്കുക.

കുഞ്ഞുങ്ങള്‍ ഉറങ്ങും വരെ കൂടെ കിടന്ന് പിന്നെ മാറികിടക്കുന്ന ശീലമുണ്ടാക്കുക. കുട്ടികള്‍ ഒറ്റയ്ക്ക് കിടക്കുന്നതിനോട് പൊരുത്തപ്പെടും വരെ.

Why kids should sleep alone or Why should kids learn to sleep alone

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE