പ്ലേസ്‌കൂളിലോ അംഗനവാടികളിലോ പോവാത്ത കുട്ടികളിന്ന് ചുരുക്കം മാത്രമേ ഉള്ളൂ. നഗരങ്ങളിലാണെങ്കില്‍ കുട്ടികള്‍ക്ക് രണ്ടരവയസ്സാകുമ്പോഴേക്കും തന്നെ സ്‌കൂളുകളില്‍ വിടും. ഗ്രാമപ്രദേശങ്ങളില്‍ ഇത് കുറച്ചുകൂടി താമസിച്ചാകും. എന്നാലും 3 മുതല്‍ മൂന്നരവയസ്സിനുള്ളില്‍ ഗ്രാമങ്ങളിലേയും കുട്ടികള്‍ അംഗനവാടികളിലേക്കെ്ത്തുന്നു.
ചെറുപ്പത്തിലേ സ്‌കൂളില്‍ വിടുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍
സ്‌കൂള്‍ പ്രവേശനത്തിനും പഠനത്തിനുമായുള്ള മുന്നൊരുക്കങ്ങളാണ് പ്ലേസ്‌കൂളുകളില്‍ നടക്കുന്നത്.ഇതിലൂടെ പല നേ്ട്ടങ്ങളും കുട്ടികള്‍ക്ക് സ്വന്തമാകുന്നു.
പണ്ട് മുത്തശ്ശിമാരില്‍ നിന്നും മറ്റുമുതിര്‍ന്ന അംഗങ്ങളില്‍ നിന്നും കുട്ടികള്‍ പാട്ടും കളിയും കഥകളും എല്ലാം ലഭിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബങ്ങളില്‍ ഒന്നിനും സമയം തികയാത്ത രക്ഷിതാക്കള്‍ക്കിടയില്‍ കുട്ടികള്‍ പലപ്പോഴും ടെലിവിഷനും കമ്പ്യൂട്ടറിനുമിടയില്‍ ഒതുങ്ങുന്നു. ഇതു കുട്ടികളും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെ തോത് ഗണ്യമായ രീതിയില്‍ തന്നെ കുറയ്ക്കുന്നു.
ഇത്തരം ദോഷങ്ങളില്‍ നിന്നും മുക്തി നേടാന്‍ ചെറിയ പ്രായത്തിലെ പ്ലേസ്‌കൂളുകളില്‍ വിടുന്നത് സഹായിക്കുന്നു. പ്രധാനമായ നേട്ടം ബൗദ്ധികമായ വികസനമാണ്. പാട്ട്, കഥകള്‍, കളികള്‍ ഇവയെല്ലാം മറ്റു കുട്ടികള്‍ക്കൊപ്പമിരുന്നു കേള്‍ക്കുന്നതോടൊപ്പം അവരുടെ വ്യക്തിത്വവികസനവും നടക്കും.
പഠനമല്ല അംഗനവാടികളുടേയും പ്ലേസ്‌കൂളുകളുടേയും ലക്ഷ്യം. പഠനത്തിനായുള്ള മുന്നൊരുക്കങ്ങളാണ് ഇവിടങ്ങളില്‍ വച്ചു നടക്കുന്നത്. അക്ഷരമാലയും അക്കങ്ങളുമെല്ലാം ഇവിടങ്ങളില്‍ നിന്നുതന്നെ കുട്ടികള്‍ പരിചിതമാകുന്നു എന്നതാണ് നേട്ടം. കുട്ടികളെ നിര്‍ബന്ധിച്ച് പഠിപ്പിക്കേണ്ട ഇടമല്ല ഇവിടം എന്ന് ഓര്‍ക്കേണ്ടതുണ്ട്.
വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നു. സ്‌കൂള്‍ ജീവിതം തുടങ്ങും മുമ്പെ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ സഹായിക്കുന്നു. കുട്ടികളില്‍ കണ്ടുവരുന്ന സെപ്പറേഷന്‍ ആങ്‌സൈററി ഇല്ലാതാക്കാനും ഇത് സഹായകമാണ്.
സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാവാന്‍ ഇത് സഹായിക്കുന്നു. സമപ്രായക്കാരുമായി ഇടപഴകുന്നതിനും വ്യത്യസ്ത ചുറ്റുപാടുകളുമായി പരിചിതമാകുന്നതിനും ഇത് സഹായകരമാണ്.
പ്രധാനമായൊരു നേട്ടമാണ് ഭക്ഷണം കഴിക്കുന്നതിനോടുള്ള വിമുഖത ഇല്ലാതാവുന്നു എന്നത്. മറ്റുകുട്ടികളൊടൊപ്പം ചേര്‍ന്ന് കഴിക്കുമ്പോള്‍ ആഹാരം ആസ്വാദ്യകരമാവുന്നു.
ഭാഷ മികവുറ്റതാകുന്നു. സംഭാഷണങ്ങള്‍ക്കുള്ള കഴിവ് വര്‍ദ്ധിക്കുന്നു എന്നത് നല്ല നേട്ടമാണ്. സംസാരിക്കാന്‍ വൈകുന്ന കുട്ടികള്‍ക്ക് ഇത്തരം അന്തരീക്ഷം വളരെ ഗുണം ചെയ്യും. കുരുന്നുവാശി പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ബ്രഷിംഗ്, ടൊയ്‌ലറ്റിംഗ്, ആഹാരം എന്നിവയൊക്കെ സ്വയം ചെയ്യാന്‍ പഠിക്കുന്നു. ചിട്ടയോടെയുള്ള ജീവിതത്തിന് ഇത് ഗുണം ചെയ്യും.
എന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വവും സമാധാനപൂര്‍ണ്ണമായ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന ഇടങ്ങളിലാണ് കുട്ടികളെ വിടുന്നതെന്ന രക്ഷിതാക്കള്‍ ഉറപ്പാക്കേണ്ടതുണ്ട്.
മൂന്നു വയസ്സിനു ശേഷമുള്ള കാലമാണ് പ്ലേസ്‌കൂളുകളില്‍ വിടാന്‍ ഏറ്റവും നല്ലത്. അതുവരെ കുട്ടികള്‍ അമ്മയുടേയും അച്ഛനോടുമൊപ്പം വളര്‌ട്ടെ. രണ്ട്-രണ്ടരവയസ്സാകുമ്പോഴേക്കും കുട്ടികളെ പ്ലേസ്‌കൂളുകളിലാക്കുന്നത് നല്ലതല്ല.
മൂന്നു മുതല്‍ നാല് വയസ്സുവരെയുള്ള കാലം കൂട്ടുകൂടാനും മറ്റുള്ളവരോട് ഇടപഴകാനും കുട്ടികള്‍ ഇഷ്ടപ്പെടുന്ന കാലമാണ്. വീട്ടിലിരിക്കുന്നത് മടുപ്പ് തോന്നുന്ന പ്രായമാവും അപ്പോഴേക്കും. നിരീക്ഷണം, അനുഭവം എന്നിവയിലൂടെയാണ് കു്ട്ടി വിഞ്ജാനം വര്‍ദ്ധിപ്പിക്കുന്നത്.