കുട്ടികളും ഉറക്കവും അറിയേണ്ട കാര്യങ്ങള്‍

NewsDesk
കുട്ടികളും ഉറക്കവും അറിയേണ്ട കാര്യങ്ങള്‍

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മന്സ്സിനും ശരീരത്തിനും വേണ്ട വിശ്രമം ലഭിക്കാന്‍ ഉറക്കം അത്യാവശ്യമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും സമയവും വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. 

ചെറിയ കുട്ടികള്‍ക്ക് കൂടുതല്‍ വേണ്ടത് ഉറക്കമാണ്. കുട്ടികളുടെ തലച്ചോറിന്റെ ശരിയായ വളര്‍ച്ചയ്ക്ക് ഉറക്കം അത്യാവശ്യമാണ്. പ്രായം കൂടി വരുംതോറും ഉറക്കത്തിന്റെ അളവും കുറഞ്ഞുവരുന്നു. 

മുതിര്‍ന്നവര്‍ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം. മുതിര്‍ന്നവരില്‍ ഉറക്കക്കുറവ് നമ്മുടെ ശരീരത്തേുയും മനസ്സിനേയും ബാധിക്കും. തളര്‍ച്ച, ക്ഷീണം, ഓര്‍മ്മക്കുറവ് എന്നിവയൊക്കെയാവും ഫലം. കുട്ടികളുടെ കാര്യത്തില്‍ ഉറക്കം അവരുടെ വളര്‍ച്ചയ്ക്കും ആവശ്യമാണ്. 

കുട്ടികളുടെ ഉറക്കവും പഠനവും ഏറെ ബന്ധമുണ്ട്. ഉറക്കക്കുറവ് കുട്ടികളില്‍ ഏക്ാഗ്രതക്കുറവും മറ്റു ബൂദ്ധിമുട്ടുകളുമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ശരിയായ ഉറക്കം കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു. അതുപോലെ തന്നെ അമിതമായി ഉറങ്ങുന്നതും ആപത്താണ്. പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. വിളര്‍ച്ച, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയുള്ള കുട്ടികളില്‍ ഉറക്കം കുറവായിരിക്കും. 

ടെലിവിഷനു മുമ്പില്‍ അധികം സമയം ചിലവഴിക്കുന്ന കുട്ടികളിലും ഉറക്കക്കുറവ് അനുഭവപ്പെടും. 

കുട്ടികള്‍ എത്രസമയം ഉറങ്ങണം

ഓരോ പ്രായത്തിലും കുട്ടികള്‍ എത്ര സമയം ഉറങ്ങണം എന്നതുണ്ട്. മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികള്‍ 18 മുതല്‍ 19 മണിക്കൂര്‍ വരെ ദിവസം ഉറങ്ങിയിരിക്കണം.  നാല് മുതല്‍ 11 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ 16-18മണിക്കൂറും 1 - 2 വയസ്സുവരെയുള്ള കുട്ടികള്‍ 15-16 മണിക്കൂറും രണ്ടിനും മൂന്നിനും ഇടയിലുള്ള കുട്ടികള്‍ 11മുതല്‍ 14 മണിക്കൂര്‍ ഉറങ്ങണം.  

ആറ് വയസ്സുമുതല്‍ 13വയസ്സുവരെ കുട്ടികള്‍ 11 മണിക്കൂര്‍ ഉറങ്ങണം. കൗമാര പ്രായത്തിലെത്തുമ്പോള്‍ 8നും 10 മണിക്കൂറിനും ഇടയില്‍ ഉറങ്ങണം. 

Things want to know about kids sleep

RECOMMENDED FOR YOU: