ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളാണ് വസ്തുക്കള്‍ വായിലിടുക പതിവ്. ബട്ടണ്‍,നാണയം, ചെളി, പേപ്പര്‍ എന്തുമാവാം. രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
ചിലപ്പോള്‍ തിരച്ചറിയാനും സാധിക്കില്ല കുട്ടി എന്തെങ്കിലും വായിലിട്ടിണ്ടോന്ന്. വായില്‍ എന്തെങ്കിലും കുടുങ്ങിയാലുണ്ടാവുന്ന ചില ലക്ഷണങ്ങള്‍
പലപ്പോഴും രക്ഷിതാക്കള്‍ പാനിക് ആകുകയും എന്താണ് ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങുകയും ചെയ്യാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടി എന്തെങ്കിലും വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാം.
ഇത്തരം അവസ്ഥയില്‍ ചെയ്യേണ്ട ചില ഫസ്റ്റ് എയിഡുകള്‍ പരിചയപ്പെടാം. കുട്ടി ഉറക്കെ കരയുകയോ ചുമയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഈ ഫസ്റ്റ് എയിഡുകള്‍ ചെയ്യണമെന്നില്ല. വിഴുങ്ങിയ വസ്തു പുറത്തേക്ക് വരാനുള്ള സാധ്യതയുണ്ട്.
ബാക്ക് ബ്ലോസ്
ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളെ കമിഴ്ത്തി കിടത്തി നോക്കാം. എന്താണ് ചെയ്യേണ്ടത്
ചെസ്റ്റ് ത്രസ്റ്റ്‌സ്
മുകളില്‍ പറഞ്ഞ കാര്യം ഫലപ്രദമായില്ലെങ്കില്‍ ഈ മാര്‍ഗ്ഗം പരീക്ഷിക്കാം
വയര്‍ അമര്‍ത്തുക
എപ്പോഴും മുതിര്‍ന്നവരുടെ സഹായം തേടുന്നത് നല്ലതാണ്. അല്ലെങ്കില്‍ വേഗം തന്നെ ഡോക്ടരുടെ സഹായം തേടാം.
ഏറ്റവും പ്രധാനം കുട്ടികളുള്ള വീട്ടില്‍ ഇത്തരം വസ്തുക്കള്‍ പരമാവധി ഒഴിവാക്കുക എന്നതു തന്നെയാണ്. കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധാലുക്ക ളാകാം.
കുട്ടികള്‍ കളി്ക്കുമ്പോഴും ഓടുമ്പോഴുമൊന്നും ഭക്ഷണം നല്‍കാതിരിക്കുക. ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കാം.
അല്പാല്പമായി ചവച്ചരച്ചു കഴിക്കാന്‍ ശീലിപ്പിക്കുക. കുട്ടികള്‍ക്ക് കഴിക്കാന്‍ പാകത്തില്‍ നന്നായി വേവിച്ചുടച്ചാണ് ഭക്ഷണം നല്‍കേണ്ടത്. കുട്ടികള്‍ നാണയം, ബട്ടണുകള്‍,മുത്ത് തുടങ്ങിയ ചെറിയ വസ്തുക്കള്‍ ഉപയോഗിച്ച് കളിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാം.
പൗഡര്‍ ബോട്ടിലുകളോ ചെറിയ അടപ്പുള്ളവയോ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കാതിരിക്കുക. ഇത്തരം ബോട്ടിലുകളുടെ അടപ്പ് വായില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ടിന്‍ ഇളക്കുമ്പോള്‍ പൗഡര്‍ ശ്വസിച്ചു പ്രശ്‌നം വരാന്‍ സാധ്യതയുണ്ട്.