ശരീരത്തിൽ മുറിവിലൂടെ ബാധിക്കുന്ന മാരകമായ അണുബാധയാണ് ടെറ്റനസ് എന്ന് പറയാം. ടെറ്റനസ് ബാധിച്ചാല്‍ പലരും അപൂര്‍വമായി മാത്രമേ രക്ഷപ്പെടാറുള്ളൂ എന്നതാണ് സത്യം. ക്ലോസ്ട്രീഡിയം റ്റെറ്റനി എന്ന വായുരഹിത ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന റ്റെറ്റനോസ്പസ്മിന്‍ എന്ന നാഡീവിഷം ശരീരത്തിലെ ഞരമ്പുകളിലേക്ക് കയറുമ്പോഴാണ് രോഗം കനക്കുന്നത്.
ടെറ്റനസ് വന്നാൽ വായ് തുറക്കാന്‍ പ്രയാസം, പേശി വലിഞ്ഞ് മുറുകല്‍, ശ്വാസ തടസം, ബിപി വ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കാണാറുള്ളത്.കൂടാതെ അപൂർവ്വം ചിലർക്ക് ജന്നിയും കാണാറുണ്ട്.
എവന്നാൽ ആധുനിക കാലത്ത് മുറിവുണ്ടാകുമ്പോള്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണമെന്ന ബോധവത്ക്കരണം കൂടിയത് കാരണം ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ടെറ്റനസ് വരാറുള്ളുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ടെറ്റനസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നില്ല. എന്നാല്‍ ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലാത്ത അമ്മയില്‍ നിന്നും ജനനസമയത്ത് നവജാതശിശുവിലേക്ക് പൊക്കിള്‍ക്കൊടി മുറിക്കുമ്പോള്‍ ഈ രോഗം പകരാവുന്നതാണ് . എന്നാൽ പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ടെറ്റനസ് ബാധയെ പൂര്‍ണ്ണമായി തടയാമെന്ന് വൈദ്യമേഖല പറയുന്നു. നവജാത ശിശുക്കളില്‍ മൂന്ന് തവണകളായി 6, 10, 14 ആഴ്ചകളില്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണമെന്ന് പറയുന്നതിന്റെ കാരണവും ഇതൊക്കെയാണ്.