മുഖക്കുരു എല്ലാക്കാലത്തും സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. നല്ല ഒരു ഫക്ഷന് പങ്കെടുക്കാനൊരുങ്ങുമ്പോള്‍, ഒരു മീറ്റിംഗോ, ഔട്ടിംഗോ എന്തുമാകട്ടെ കാലത്തെണീറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്ത് കാണുന്ന കുരുക്കള്‍ വലിയ പ്രശ്‌നം തന്നെയാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്‌ട്രെസ്സുമൊക്കെ മുഖക്കുരുവിന് കാരണമായേക്കാം.ഒറ്റ രാത്രികൊണ്ട് തന്നെ മുഖക്കുരു ഇല്ലാതാക്കാനുള്ള വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന മാര്‍ഗ്ഗങ്ങളിതാ..
കുറച്ച് ഐസ് മുഖക്കുരുവിന് മുകളില്‍ വയ്ക്കുക
ചുവന്ന് വേദനയുണ്ടാക്കുന്ന കുരുക്കളാണെങ്കില്‍ അതിന് മുകളിലായി ഐസ് ക്യൂബ്‌സ് വയ്ക്കാം. ഒരു ഐസ് ക്യൂബ് നല്ല കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവിന് മുകളില്‍ അമര്‍ത്തി പിടിക്കുക. ചുവപ്പും നീരും ഇല്ലാതാവാന്‍ ഇത് സഹായിക്കും.വേദന കുറയ്ക്കാനും ഈ മാര്‍ഗ്ഗം സഹായകരമാണ്.
മുഖക്കുരു കൈ കൊണ്ട് തൊടരരുത്
മുഖക്കുരു കൈ കൊണ്ട് തൊടരരുത്. അതിനെ തനിയെ വിട്ടാല്‍ തന്നെ താനെ അത് നശിച്ചു പോകും. മുഖക്കുരു ഉണ്ടാവുമ്പോള്‍ തന്നെ പിടിച്ചുവലിക്കുന്നത് കലകളും മറ്റും ഉണ്ടാകാന്‍ കാരണമാകും.
ആപ്പിള്‍ സിഡര്‍ വിനഗര്‍
ആപ്പിള്‍ സിഡര്‍ വിനഗര്‍ അല്പം വെള്ളത്തില്‍ ചാലിച്ച് കോട്ടണ്‍ ബോളിലാക്കി മുഖക്കുരുവിന് മുകളില്‍ വയ്ക്കാം. ഒരിക്കലും വിനഗര്‍ നേര്‍പ്പിക്കാതെ ഉപയോഗിക്കരരുത്. അങ്ങനെയായാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥ പോലാവും.