കൂര്‍ക്കം വലി കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണോ? കൂര്‍ക്കം വലി സര്‍വസാധാരണമാണെങ്കിലും പലപ്പോഴും അത് മറ്റുള്ളവരുടെ ഉറക്കം കെടുത്താറുണ്ടെന്നതാണ് സത്യം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ എന്തുണ്ട് മാര്‍ഗ്ഗമെന്ന് ആലോചിച്ചിട്ടുണ്ടോ?
നിങ്ങളുടെ ശ്വാസഗതിയ്ക്ക് തടസ്സമുണ്ടാകുമ്പോഴോ ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴോ ആണ് സാധാരണയായി കൂര്‍ക്കം വലിയുണ്ടാക്കുന്നത്. കൂര്‍ക്കം വലി തടയാന്‍ ആറു മാര്‍ഗ്ഗങ്ങള്‍.
മലര്‍ന്നു കിടന്നോ കമിഴ്ന്നു കിടന്നോ ഉറങ്ങുമ്പോഴാണ് ചിലര്‍ക്ക് കൂര്‍ക്കം വലിയുണ്ടാകുന്നത്. ഒരു വശം ചരിഞ്ഞു കിടന്നാല്‍ ഇത്തരക്കാരുടെ കൂര്‍ക്കവലി നിര്‍ത്താന്‍ സാധിക്കും.
നേരത്തെ പറഞ്ഞല്ലോ കൂര്‍ക്കം വലി സര്‍വസാധാരണമായ പ്രശ്‌നമാണെന്ന്. അതുകൊണ്ടു തന്നെ കൂര്‍ക്കം വലി തടയുന്ന ഒട്ടേറെ ഉപകരണങ്ങള്‍ വിപണയില്‍ ലഭ്യമാണ്. നാസല്‍ സ്ട്രിപ്‌സ്, ഡയലേറ്റേഴ്‌സ്, ചിന്‍ സ്ട്രിപ്‌സ്, വെസ്റ്റിബ്യുലാര്‍ ഷീല്‍ഡ്, മാന്‍ഡിബുലാര്‍ അഡ്വാന്‍സ്‌മെന്റ് ഡിവൈസസ് എന്നിവ ഇതിന് ചില ഉദാഹരണങ്ങളാണ്.
തീര്‍ച്ചയായും അധിക ശരീരഭാരമുള്ളവരിലാണ് കൂര്‍ക്കം വലി കൂടുതല്‍ കണ്ടു വരുന്നത്. തടികൂടുന്നവരില്‍ കൊഴുപ്പും അടിഞ്ഞു കൂടിയിട്ടുണ്ടാകും. ഇത് ശ്വാസഗതിയെ തടസ്സപ്പെടുത്തും. അതുകൊണ്ട് വണ്ണം കുറയ്ക്കുന്നതിലൂടെയും കൂര്‍ക്കം വലിയില്‍ നിന്നു രക്ഷപ്പെടാം.
തൊണ്ടയുടെ മസിലുകളെ ചെറിയ വ്യായാമങ്ങളിലൂടെ ബലപ്പെടുത്തുകയാണ് ഈ രീതി. ചില സിംപിള്‍ എക്‌സൈസുകളാണ് ഇതിനു വേണ്ടി ചെയ്യേണ്ടത്.
അടഞ്ഞ മൂക്കായിരിക്കും ചിലര്‍ക്ക് കൂര്‍ക്കം വലിയുണ്ടാകാന്‍ കാരണം. സലൈന്‍ നാസല്‍ ഡ്രോപ്പിലൂടെ(ഉപ്പുവെള്ളം) ഇതു സാധിക്കും. പുതിനവെള്ളത്തില്‍ ആവി പിടിയ്ക്കുന്നതും നല്ലതാണ്. ശ്വാസതടസ്സം മാറ്റാന്‍ മഞ്ഞള്‍ പ്രയോഗവും ഏറെ സഹായിക്കും.
മദ്യവും പുകവലിയും കൂര്‍ക്കം വലിയുണ്ടാകാനുള്ള സാധ്യത കൂട്ടും. മദ്യം പലപ്പോഴും നിങ്ങളുടെ ത്രോട്ടിലെ മസിലുകളെ ദുര്‍ബലമാക്കും. അതേ സമയം പുകവലിയാകട്ടെ നിങ്ങളുടെ മൂക്കിനെയും തൊണ്ടയെയും അസ്വസ്ഥമാക്കും. പതുക്കെ ഇതു നിങ്ങളുടെ ശ്വാസഗതിയെയും ബാധിക്കാന്‍ തുടങ്ങും.