വിത്തുകൾ ആരോഗ്യകൊഴുപ്പുകൾ, ഫൈബരുകൾ, മിനറലുകൾ എന്നിവ ധാരാളമടങ്ങിയവയാണ്. ചെറിയ ഒരളവു തന്നെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ഭീകരമാണ്. വിത്തുകളിൽ ധാരാളമായി അടങ്ങിയിട്ടുള്ളവയാണ്
അയേൺ - ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നതിന് സഹായിക്കുന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്ന പ്രോട്ടീനുകളെ ഉണ്ടാക്കുന്നു.
കാൽസ്യം - എല്ലുകളുടേയും പല്ലിന്റേയും ആരോഗ്യത്തിന്
മഗ്നീഷ്യം - തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു
ഫോസ്ഫറസ് - നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. കോശങ്ങളുടെ പുനർനിർമ്മാണത്തിനും, മാലിന്യങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും.
ഭക്ഷണത്തിലുൾപ്പെടുത്താവുന്ന വിത്തുകൾ
ഫ്ലാക്സ് സീഡിന്റെ ഗുണങ്ങൾ
ഫ്ലാക്സ് സീഡ് അഥവ ഫ്ലാക്സ് എന്നത് ചണയുടെ ചെടിയിൽ നിന്നുമെടുത്തതാണ്. ധാരാളം ഫൈബറും, പ്രോട്ടീനും, പൊട്ടാസ്യവും ധാരാളം ഇവയിലടങ്ങിയിരിക്കുന്നു. ലിഗ്നൻസ് ധാരാളമടങ്ങിയിട്ടുള്ളവയാണ് ചണവിത്തുകൾ. ലിഗ്നൻസ് എന്ന് പോളിഫിനോളുകളാണ്, ഇത് ഒരു തരം ആന്റിഓക്സിഡന്റാണ്. ലിഗ്നൻസ് മറ്റു ചെടികളിലുമുണ്ടെങ്കിലും ഫ്ലാക്സ് സീഡിൽ 75 മുതൽ 800 മടങ്ങ് വരെ ലിഗ്നൻസ് അധികമായുണ്ട്.
ലിഗ്നൻസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങളും ക്യാൻസർ വരെയും തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
എങ്ങനെ കഴിക്കാം
ചണവിത്തുകൾ പൊടിച്ച് ഭക്ഷണത്തിനൊപ്പം ചേർക്കാം. വിത്തുകൾ അതുപോലെ ഉപയോഗിക്കുന്നത് ശരീരത്തിന് ദഹിപ്പിക്കാൻ പ്രയാസകരമാണ്. ഇത് ന്യൂട്രീഷൻ ആഗിരണം ചെയ്യുന്നതിനും സമയമെടുക്കും.
തൈരിലോ, സ്മൂത്തികളിലോ, മറ്റു ധാന്യങ്ങൾക്ക് പകരമായി ബ്രഡിലും മഫിനുകളും ഉപയോഗിക്കാം. ചണത്തിൽ ധാരാളമായി ഫൈബറുകളടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പതിയെ മാത്രം കഴിച്ചുതുടങ്ങാം. ധാരാളമായി ഉപയോഗിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. ഒരു ദിവസം 1 സ്പൂൺ എന്ന തോതിൽ ഉപയോഗിക്കുന്നതാവും നല്ലത്.
കറുത്ത കസകസയുടെ ഗുണങ്ങൾ
ചണവിത്തുകൾ പോലെ ചിയാ സീഡും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയിട്ടുള്ളതാണ്. ധാരാളം മത്സ്യം കഴിക്കാത്തവരാണെങ്കിൽ ചിയ സീഡ് ഇതിന് പകരമായി ഉപയോഗിക്കാം.
വേഗൻ എഗ്ഗ് സബ്സ്റ്റിസ്റ്റ്യൂട്ട് ആയും ചിയാ സീഡുകൾ ഉപയോഗിക്കാം. ഇതിന് 10 മടങ്ങ് അധികം വെള്ളം ആഗിരണം ചെയ്യാനാവും. ഇത് ജെൽ രൂപത്തിലാവും. ഇത് വയറ് നിറഞ്ഞതായി അനുഭവപ്പെടുത്തുന്നു. ധാരാളം നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
ചിയാസീഡ് എങ്ങനെ ഉപയോഗിക്കാം
ചിയാജെൽ ഉണ്ടാക്കുന്നതിന്, കാൽ കപ്പ് വെള്ളത്തിൽ 1 ടേബിൾസ്പൂൺ ചിയാസീഡ് ചേർത്ത് 10മിനിറ്റ് നേരം വയ്ക്കുക. ഇത്രയും അളവ് ഒരു മുട്ടയ്ക്ക് സമമാണ്.
ഒരു സ്പൂൺ മാത്രം ദിവസവും ഉപയോഗിക്കുന്നതാവും നല്ലത്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഇതും ധാരാളം കഴിക്കുന്നത് നല്ലതല്ല.
മത്തൻ കുരുവിന്റെ ഗുണങ്ങൾ
മത്തൻകുരുവിൽ ധാരാളമായി മിനറലുകൾ, സിങ്ക് ഉൾപ്പെടെ അടങ്ങിയിരിക്കുന്നു. സിങ്ക് ഇമ്മ്യൂണിറ്റിക്ക് വളരെ ഗുണം ചെയ്യുന്നു.
മത്തൻകുരു ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു. പേശീബലം കുറയുന്നതിനെയും തടയുന്നു.
എങ്ങനെ ഉപയോഗിക്കാം
ഷെല്ലോടു കൂടിയോ ഷെൽ ഒഴിവാക്കിയോ ഉപയോഗിക്കാം. അത് മാത്രമായോ സാലഡിലും പച്ചക്കറികളിലും ചേർത്തോ ഉപയോഗിക്കാം.
റോസ്റ്റ് ചെയ്ത മത്തൻ കുരു വളരെ പ്രശസ്തമാണ്. വെറുതെ അവനിൽ വച്ച് ബേക്ക് ചെയ്തെടുക്കാം. മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് ഉപയോഗിക്കാം.
സൺഫ്ലവർ വിത്തുകൾ
ധാരാളം മിനറലുകളും, ബി വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ ഉപദ്രവകാരികളായ കെമിക്കലുകളാണ്. ഡയബറ്റീസ്, ഹൃദയസംബന്ധമായ അസുഖം, ചില ക്യാൻസറുകൾ എന്നിവയുടെ റിസ്കും കുറയ്ക്കാൻ സഹായിക്കും.
സൺഫ്ളവർ വിത്തുകൾ ഷെല്ലോടെയും അല്ലാതെയും വാങ്ങാൻ കിട്ടും. ഷെല്ലൊഴിവാക്കിയാണ് കഴിക്കേണ്ടത്. ഉപ്പില്ലാത്തതോ അല്ലെങ്കിൽ അല്പം മാത്രം ഉപ്പുള്ളതോ ഉപയോഗിക്കാം.
എള്ള്
മിനറലുകളും ഫൈബറും കൂടാതെ എള്ളിൽ ധാരാളം സെലെനിയം അടങ്ങിയിരിക്കുന്നു. ക്രോണിക് അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റാണിത്.
എള്ളെണ്ണയോ വിത്തുകൾ തന്നെയോ ഭക്ഷണത്തിലുൾപ്പെടുത്താം.