എന്തിനും ഏതിനും ഹൈഹീൽ ചെരുപ്പുകൾ ധരിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ് ഒരു കൂട്ടം ആൾക്കാർ. യുവതലമുറയുടെ ശേഖരങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഹൈഹീൽ ചെരുപ്പുകൾ.
എന്തിനേറെ കോളേജുകളിലും പാർട്ടിക്കും എന്ന് തുടങ്ങി ഏതാവശ്യത്തിനും ഹൈഹീലിനെ കൂട്ട് പിടിക്കുന്നവർ ഒരു കാര്യം മറന്ന് പോകുന്നു , ഇവഒക്കെ നമ്മുടെ ശരീരത്തിന് എത്രമാത്രം ദോഷകരമാണെന്ന്.
ഹൈഹീൽ ധരിച്ചാൽ മാത്രമേ ഫാഷനബിളാകുകയുള്ളൂ എന്ന ധാരണയെ പാടേ മാറ്റേണ്ട കാലമായി, ഇത്തരം ചെരുപ്പുകൾ ഗുണത്തെക്കാളേറെ ദോഷമാണ് സമ്മാനിക്കുക.
പതിവായി ഹൈഹീല്ഡ്സ് ചെരുപ്പുകൾ മാത്രം ഉപയോഗിക്കുന്നവർക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
എല്ലാ ദിവസവും ഹൈഹീലുകൾ ഉപയോഗിക്കുക വഴി എല്ലിന് തേയ്മാനമുണ്ടാകുവാനും അതുവഴി സന്ധിവാത്തിന് വഴിയൊരുക്കുകയും ചെയ്യും. വെറും ഭംഗി കൂട്ടാനായ നമ്മൾ കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവർത്തികൾക്ക് നമ്മുടെ ആരോഗ്യത്തെ ഇല്ലായ്മ ചെയ്യാനുള്ള കഴിവുണ്ടെന്ന് കൂടി അറിഞ്ഞിരിക്കണം. സ്ഥിരമായുള്ള ഉപയോഗം നടുവേദന, മുട്ടുവേദന എന്നിവക്ക് കാരണമാകുകയും ചെയ്യും.