ബാക്ടീരിയയില്‍ നിന്നും തീര്‍ത്തും വ്യ്ത്യസ്തമായവയാണ് വൈറസുകള്‍. ചില വൈറസുകളെ ആന്റിബയോ്ട്ടിക്‌സുകള്‍ കൊണ്ടുപോലും നശിപ്പിക്കാനാവില്ല. എന്നാല്‍ ചില ഔഷധസസ്യങ്ങള്‍ ആന്റിബയോട്ടിക്‌സുകളെകൊണ്ട് സാധിക്കാത്ത കാര്യവും സാധിപ്പിക്കും. ഇ്ത്തരം സസ്യങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ സുലഭവുമാണെന്നതാണ് കാര്യം. ഇത്തരം ചില സസ്യങ്ങളെ പരിചയപ്പെടാം.
ലെമണ്‍ ബാം
ലെമണ്‍ ബാമിന്റെ ആന്റി വൈറല്‍ ഗുണങ്ങള്‍ പേരുകേട്ടതാണ്. ഇതില്‍ നിന്നും ഉണ്ടാക്കുന്ന ക്രീമുകള്‍ ചുണങ്ങിനും ചൊറിക്കുമൊക്കെയുള്ള മരുന്നായി ഉപയോഗിക്കുന്നു. ജലദോഷം തുടങ്ങി ചിക്കന്‍പോക്‌സിന് വരെ ഇതിനെ മരുന്നായി ഉപയോഗിക്കാം.
വെളുത്തുള്ളി
ആന്റിവൈറല്‍ ഔഷധങ്ങളില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ആന്റിവൈറല്‍ മാത്രമല്ല ആന്റിഫംഗലും ആന്റിബാക്ടീരിയലുമാണിത്. വെളുത്തുള്ളി ചേര്‍ത്ത് മരുന്നുകളാക്കിയോ അതുപോലെതന്നെയോ ഉപയോഗിക്കാം.
ഇഞ്ചി
ചൂടുള്ളപ്പോള്‍ ഒരുപാടു തണുത്ത വെള്ളം ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ഛര്‍ദ്ദി അകറ്റാന്‍ ഇഞ്ചി നാം സാധാരണയായി ഉപയോഗിക്കാറുണ്ട്. ഓക്കാനവും ഛര്‍ദ്ദിയും പ്രതിരോധിക്കും പോലെ തന്നെ ഇതിന് ആന്റി വൈറല്‍ ഗുണങ്ങളും ഉണ്ട്.
ജലദോഷത്തിന്റെയും പനിയുടെയും തുടക്കത്തില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച കാപ്പി കുടിച്ചാല്‍ തന്നെ പനിയും ജലദോഷവും മാറികിട്ടും.