ബെനഡിക്ടെന്ന അത്ഭുത ശിശു; പോരാടി ജയിച്ചത് എബോളയോട്

NewsDesk
ബെനഡിക്ടെന്ന അത്ഭുത ശിശു; പോരാടി ജയിച്ചത് എബോളയോട്

കോം​ഗോയിൽ നിന്ന് വരുന്നത് ഏറെ വ്യത്യസ്തമായൊരു അതിജീവനത്തിന്റെ കഥയാണ്. എബോളയെന്ന രോ​ഗത്തോട് പോരാടി ഇവിടെ അതിജീവനത്തിന്റെ കനൽ പാതകൾ താണ്ടിയത് ആരാണെന്നറിയുമ്പോഴാണ് ആകാംക്ഷ പുഞ്ചിരിയിലേക്ക് വഴിമാറുക.

ജനിച്ച് 6 ദിവസത്തിനുള്ളിൽ എബോള സ്ഥിരീകരിച്ച നവജാത ശിശു രോ​ഗത്തോട് പോരാടി ജയിച്ച കഥയാണ് കോം​ഗോയിൽ നിന്നെത്തുന്നത്. 

എബോളയെ അതിജീവിച്ച ബെനഡിക്ടെന്ന ബെന്നിനെ അത്ഭുത ശിശുവെന്നാണ് ഡോക്ടർമാർ വിളിക്കുന്നത്, പിന്നിട്ട കനൽ വഴികൾ അത്രത്തോളമായതിനാലായിരിക്കും അവർ അങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ടാകുക. 

ബെനഡിക്ടിനെ ​ഗർഭം ധരിച്ചിരിക്കുമ്പോഴാണ് അമ്മയ്ക്ക് എബോള സ്ഥിരീകരിച്ചത്. ഒക്ടോബർ 31 ന് തന്റെ പ്രിയ പുത്രൻ ബെന്നിന് ജൻമം നൽകി അമ്മ ഈ ലോകത്തോട് വിട പറയുകയും ചെയ്തു.

ഏകദേശം 6 ആഴ്ച്ചയോളം എബോള ചിക്ത്സാ കേന്ദ്രത്തിൽ 24 മണിക്കൂറും  സൂക്ഷ്മ പരിചരണത്തിലായിരുന്നു കുഞ്ഞു ബെൻ. തുടർച്ചായായി നടത്തിയ പരിശോധനകളോടും മരുന്നുകളോടും കുഞ്ഞുബെന്നിന്റെ ശരീരം നല്ല രീതിയിൽ പ്രതികരിച്ചു, 

6 ആഴ്ച്ക്ക് ശേഷം നടത്തിയ പരിശോധനയിൽ ബെന്നിന് വൈറസ് ബാധ കണ്ടെത്താനായില്ലെന്ന സന്തോഷ വാർത്തയാണ് പുറത്ത് വന്നത്. കോം​ഗോ മന്ത്രാലയമാണ് ഈ വാർത്ത നേരിട്ട് പ്രസിദ്ധീകരിച്ചത്. തുടർന്ന് രക്ഷപ്പെട്ട കുഞ്ഞ് ബെന്നിന്റെ ചിത്രവും മന്ത്രാലയം പുറത്ത് വിട്ടു.

Read more topics: benedict, ebola,എബോള
new hope in the battle against Ebola

RECOMMENDED FOR YOU:

no relative items