ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വളരെ അത്യാവശ്യമായ ഒരു ന്യൂട്രിയന്റാണ് വിറ്റാമിന്‍ ബി12. വിറ്റാമിന്‍ ബി 12 കുറയുന്നത് തളര്‍ച്ച, ലോ മൂഡ്, നാഡി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം.
നമ്മുടെ ശരീരം വിറ്റാമിന്‍ ബി 12 ഉല്പാദിപ്പിക്കുന്നില്ല, അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ വേണം അവ നമ്മുടെ ശരീരത്തിലേക്കെത്തേണ്ടത്. ഡിഎന്‍എ നിര്‍മ്മാണത്തിനും ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിനും ഇവ കൂടിയേ തീരൂ. നെര്‍വസ് സിസ്റ്റത്തെ സഹായിക്കുന്നതിനും ഇവ ആവശ്യമാണ്.
രക്തകോശങ്ങളുടെ ഉല്പാദനത്തിന് ഏറെ പ്രാധാന്യമുള്ളവയാണിത്.
വിറ്റാമിന്‍ ബി 12 അപര്യാപ്തതയുടെ പല ലക്ഷണങ്ങള്‍ക്കും കാരണമാകുന്നത് ആരോഗ്യപരമായ രക്തകോശങ്ങള്‍ ഉണ്ടാവാത്തതിനാലാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എത്തിച്ച് അവയവങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ശരീരത്തിന് രക്തകോശങ്ങള്‍ ആവശ്യമാണ്.
വിറ്റാമിന്‍ ബി 12 അപര്യാപ്തത ഫിസിക്കലും സൈക്കോളജിക്കലുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.
വിറ്റാമിന്‍ ബി12 അപര്യാപ്തത 1.5 മുത്‌ല 15ശതമാനം വരെ ആളുകളെ ബാധിക്കുന്നു.
ശരീരം വിറ്റാമിന്‍ ബി 12 സൂക്ഷിച്ചു വയ്ക്കുന്നില്ല, അതുകൊണ്ട് തന്നെ നിത്യവും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുള്ള ആഹാരം ശരീരത്തിലേക്കെത്തേണ്ടതുണ്ട്. മുതിര്‍ന്നവര്‍ക്ക് നിത്യവും 2.4മൈക്രോഗ്രാം വിറ്റാമിന്‍ ബി12 ആവശ്യമാണ്.
വിറ്റാമിന്‍ ബി12 വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിന്‍ ആണ്.റെഡ് മീറ്റ്, പാലുല്പന്നങ്ങള്‍, മുട്ട, മത്സ്യം എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്.
മത്സ്യമാംസാദികള്‍ കഴിക്കാത്തവരാണെങ്കില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുള്ള പച്ചക്കറികളും മറ്റും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സംസ്‌കരിച്ച ഭക്ഷ്യധാന്യങ്ങള്‍, ബ്രെഡ്, ന്യൂട്രീഷ്യണല്‍ യീസ്റ്റ് എന്നിവയിലെല്ലാം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്.
മറ്റു ന്യൂട്രീഷ്യന്‍ അഭാവവും ആരോഗ്യപ്രശ്‌നങ്ങളുടേയും ലക്ഷണങ്ങളും വിറ്റാമിന്‍ ബി12 അപര്യാപ്തതയുടെ ലക്ഷണങ്ങളും സമാനമായതിനാല്‍ പലപ്പോഴും അവഗണിക്കാനിടയാകും.എല്ലാ തരത്തിലുള്ള ലക്ഷണങ്ങളെ പറ്റിയും അറുവുണ്ടാവുന്നത് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ആളുകളെ സഹായിക്കും.
ചില ലക്ഷണങ്ങള്‍ നോക്കാം.
കൈകാലുകള്‍ തരിക്കുന്നത്: വിറ്റാമിന്‍ ബി12വിന്റെ അപര്യാപ്തത കൈകാലുകള്‍ തരിപ്പ് പോലുള്ള അവസ്ഥ ഉണ്ടാക്കിയേക്കാം. നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ വിറ്റാമിന്‍ ബി12 സഹായിക്കുന്നു.അതുകൊണ്ട് ഇതിന്റെ അപര്യാപ്തത നാഡികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കാം.
നാഡീവ്യവസ്ഥയില്‍ മയലിന്‍ എന്ന വസ്തുവിനെ ഉണ്ടാക്കാന്‍ ബി12 സഹായിക്കുന്നു.നാഡികള്‍ക്ക് സംരക്ഷണകവചമാണ് മയലിന്‍. സെന്‍സേഷനുകളെ ട്രാന്‍സ്മിറ്റ് ചെയ്യുന്നതിനും സഹായിക്കുന്നു.
കൈകളിലേയും കാലുകളിലേയും നാഡികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെ വളരെ സാധാരണമാണ്. പെരിഫറല്‍ നെര്‍വ്‌സ് എന്നാണ് ഇവിടങ്ങളിലെ നാഡി അറിയപ്പെടുന്നത്. പെരിഫറല്‍ നെര്‍വുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ശരീരത്തില്‍ തരിപ്പുണ്ടാക്കുന്നത്.
നടക്കാന്‍ പ്രയാസം : പെരിഫറല്‍ നാഡികള്‍ക്ക് വിറ്റാമിന്‍ ബി12 അപര്യാപ്തത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അധികമാവുമ്പോള്‍ നടക്കാന്‍ പ്രയാസമുണ്ടാകുന്നു.
കാല്പാദങ്ങളിലുണ്ടാകുന്ന നമ്പനസും, ലിമ്പുകളും നടക്കാന്‍ സാധിക്കാത്ത രീതിയിലാക്കുന്നു. പേശികളുടെ ബലക്ഷയത്തിനും ഇത് കാരണമായേക്കാം.
ചര്‍മ്മ വരള്‍ച്ച: വിറ്റാമിന്‍ ബി12 അപര്യാപ്തതയുടെ ഒരു ലക്ഷണമാണ് വരണ്ട ചര്‍മ്മം അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള ചര്‍മ്മം,മഞ്ഞപിത്തം.
മഞ്ഞപിത്തം കാരണം ആളുകളില്‍ വേണ്ടത്ര ചുവന്നരക്താണുക്കള്‍ നിര്‍മ്മിക്കപ്പെടാതെ വരും. ചര്‍മ്മത്തിനടിയിലുള്ള രക്താണുക്കളാണ് ശരീരത്തിന് അതിന്റെ സ്വാഭാവിക നിറം നല്‍കുന്നത്. ഈ കോശങ്ങള്‍ ഇല്ലാതാവുമ്പോള്‍ ശരീരം വരണ്ടനിറമുള്ളതായിതീരുന്നു.
ബി12 ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തില്‍ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. അനീമിയ എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും.
ഇത്തരത്തിലുളള അനീമിയ ചുവന്ന രക്താണുക്കളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നത് ശരീരം പെട്ടെന്ന് തകരാന്‍ കാരണമാകുന്നു. കരളിനെ ഇത് ബാധിക്കു്‌മ്പോള്‍ ബിലിറുബിന്‍ ധാരാളം ഉ്‌ല്പാദിക്കപ്പെടുന്നു. ബിലിറുബിന്‍ ബ്രൗണ്‍ നിറത്തിലുളള വസ്തുവാണ് ഇത് ശരീരത്തെ മഞ്ഞനിറമാക്കുന്നു.
തളര്‍ച്ച:മെഗലോബ്ലാസ്റ്റിക് അനീമിയ , ആളുകള്‍ക്ക് തളര്‍ച്ച ഉണ്ടാക്കുന്നു.
ശരീരത്തില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാതാവുന്നത് ക്ഷീണം വര്‍ധിപ്പിക്കുന്നു.
നാഡിമിടിപ്പ് വര്‍ധിപ്പിക്കുന്നു: വിറ്റാമിന്‍ ബി12 അപര്യാപ്്തതയുടെ കാരണമാകാം ഉയര്‍ന്ന പള്‍സ് റേറ്റ്.
ശരീരത്തിലെ ചുവന്നരക്താണുക്കളുടെ കുറവ് പരിഹരിക്കാനായി ഹൃദയമിടിപ്പിന്റെ വേഗം കൂട്ടാം.
അനീമിയ ഹൃദയത്തിന് കൂടുതല്‍ പ്രഷര്‍ നല്‍കുന്നു. കൂടുതല്‍ അളവില്‍ രക്തം പമ്പ് ചെയ്യുന്നതിനായി. ഇത് ശരീരത്തിന്റെ എല്ലാഭാഗങ്ങളിലേക്കും ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കാനുള്ള പ്രതിരോധമാര്‍ഗ്ഗമാണഅ. എന്നാല്‍ ഇത്തരത്തില്‍ ഹൃദയമിടിപ്പ് വര്‍ധിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം.
ശ്വാസമെടുക്കാനുള്ള പ്രയാസം: കിതപ്പ് കൂടുന്നത് അനീമിയയുടെ ലക്ഷണമാവാം ഹൃദയത്തിന്റെ ഉയര്‍ന്ന മിടിപ്പ് രക്താണുക്കളുടെ കുറവ് എ്ല്ലാം ശ്വാസമെടുപ്പിനെയും ബാധിക്കും.
ശ്വാസമെടുക്കുന്നതിന് പ്രയാസപ്പെടുന്നവര്‍ ഏ്റ്റവും വേഗം ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
വായയ്ക്കുണ്ടാകുന്ന വേദന: വായുടെ ആരോഗ്യത്തേയും ബി12 അപര്യാപ്തത ബാധിച്ചേക്കാം. ഗ്ലോസിറ്റിസ് - വീര്‍ത്ത് ചുവന്ന നാവ്, വായയിലുണ്ടാകുന്ന അള്‍സര്‍, വായ പൊള്ളുന്നതുപോലത്തെ അവസ്ഥ എന്നിവ ലക്ഷണങ്ങള്‍.
ചുവന്നരക്താണുക്കളുടെ കുറവ് കാരണം നാവിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എത്താത്തതാണ് കാരണം.
ചിന്തകളേയും യുക്തിയേയും ബാധിച്ചേക്കാം: ബി12 അപര്യാപ്തത ഓര്‍മ്മ നഷ്ടം, ചിന്തകളേയും യുക്തിയേയും ബാധിക്കുക, എന്നീ അവസ്ഥയ്ക്കും കാരണമാകും.
വിറ്റാമിന്‍ ബി12വിലുണ്ടാകുന്ന കുറവ് അള്‍ഷിമേഴ്‌സ്, വാസ്‌കുലാര്‍ ഡിമന്‍ഷ്യ, പാര്‍്ക്കിന്‍സണ്‍സ് ഡിസീസ് എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഒരു പഠനം പറയുന്നു.
ഇറിറ്റബിളിറ്റി: വിറ്റാമിന്‍ ബി12 കുറയുന്നത് വ്യക്തികളുടെ മൂഡിനെ ബാധിച്ചേക്കാം. ഇത് ഇറിറ്റബിലിറ്റി അഥവാ ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലേക്കെത്തിക്കും.
ബി12 അപര്യാപ്തതയേയും മാനസികാരോഗ്യത്തേയും ബന്ധപ്പെടുത്തുന്നതിനായി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
മനംപുരട്ടല്‍, ഛര്‍ദ്ദി,തലകറക്കം, ഡയേറിയ : ദഹനവ്യവസ്ഥയേയും ബി12 അപര്യാപ്തത ബാധിക്കും. ചുവന്ന രക്താണുക്കള്‍ കുറയുന്നത് ശരീരത്തിലെ ഓക്‌സിജന്റെ അളവിനെ ബാധിക്കുന്നു.
വിശപ്പില്ലായ്മ, ഭാരക്കുറവ്: ദഹനവ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിശപ്പില്ലായ്മയ്ക്ക് കാരണമാവും. ഇത് ഭാരം കുറയുന്നതിനും ഇടയാക്കുന്നു.
വിറ്റാമിന്‍ ബി12 കുറയുന്നതിന് കാരണം
ഒരാള്‍ ആവശ്യത്തിന് വിറ്റാമിന്‍ ബി12 ഭക്ഷണത്തിലുള്‍പ്പെടുത്തിയാലും ചില ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ശരീരം ആവശ്യത്തിന് വിറ്റാമിന്‍ ആഗിരണം ചെയ്യാതെയും വരാം.
ക്രോണ്‍സ് ഡിസീസ്, സീലിയക് ഡിസീസ്,അട്രോഫിക് ഗാസ്ട്രിസിസ്, പെരിണിഷ്യസ് അനീമ്ിയ എന്നിവ കാരണം ഇത്തരം അവസ്ഥ ഉണ്ടാകാം.
പ്രായാധിക്യവും, പ്ച്ചക്കറികള്‍ മാത്രം കഴിക്കുന്നത്, വേഗന്‍ ഡയറ്റ്,വലിയ കാലവേളയിലെ ആന്റി ആസിഡ് മെഡികേഷന്‍, ഭാരം കുറയ്്ക്കാനുള്ള സര്‍ജറി, വയറിലെ മറ്റു സര്‍ജറി, എന്നിവയും ദഹനവ്യവസ്ഥ എങ്ങനെ വിറ്റാമിന്‍ ബി12വിനെ ആഗിരണം ചെയ്യുന്നുവെന്നതിനെ ബാധിച്ചേക്കാം.
ചികിത്സയും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും.
ഭക്ഷണത്തിലൂടെ ഒട്ടുമിക്ക ആളുകള്‍ക്കും വേണ്ടത്ര വിറ്റാമിന്‍ ബി12 ലഭിക്കും. അത്തരത്തില്‍ ലഭിക്കാത്തവര്‍ക്ക് ഡോക്ടറുടെ നിര്‍്‌ദ്ദേശപ്രകാരം ബി12 സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. ഒട്ടുമിക്ക മള്‍ട്ടിവിറ്റാമിനുകളിലും വി്റ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്.