കണ്‍തടങ്ങളുടെ സൗന്ദര്യത്തിനായി ഈ കാര്യങ്ങള്‍ ചെയ്യാം

NewsDesk
കണ്‍തടങ്ങളുടെ സൗന്ദര്യത്തിനായി ഈ കാര്യങ്ങള്‍ ചെയ്യാം

പല കാരണങ്ങളാല്‍ കണ്‍തടങ്ങള്‍ വീര്‍ത്തുവരാം.ഇത്തരം അവസ്ഥ നമ്മളെ ക്ഷീണമുള്ളവരാക്കി തോന്നിപ്പിക്കുന്നു. ഇതിനു പുറമെ ചില ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായും പഫി കണ്ണുകള്‍ വരാം. 

കണ്ണിനു താഴെയുള്ള ഏരിയ വളരെയധികം സെന്‍സിറ്റീവ് ആണ്. ശരീരത്തില്‍ മറ്റെവിടെയുള്ളമുള്ളതിനേക്കാളും മെലിഞ്ഞ ചര്‍മ്മം കണ്ണിനു താഴെയുള്ളതാണ്. അതുകൊണ്ട് തന്നെ ഏത് തരം മാറ്റങ്ങളും ഇവിടെ പ്രതിഫലിക്കപ്പെടും.

ഉറക്കമില്ലായ്മയും സ്ട്രസുമാണ് അണ്ടര്‍ ഐ ബാഗ്‌സിന് പ്രധാനമായുള്ള കാരണം. എന്നാല്‍ അലര്‍ജി, ഉപ്പിന്റെ അമിതോപയോഗം, കണ്ണുകള്‍ ഇടക്കിടെ തിരുമ്മുന്നതെല്ലാം ഇതിന് കാരണമായേക്കാം.

വീര്‍ത്ത കണ്‍തടത്തിനുള്ള കാരണം അറിയുകയെന്നത് പ്രധാനമാണെന്നതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പുതുമയുള്ളതായി നില്‍ക്കേണ്ടത്. വീട്ടില്‍ തന്നെ ലഭ്യമാകുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.
 

തണുത്ത സ്പൂണ്‍

രണ്ട് സ്പൂണുകള്‍ റെഫ്രിജറേറ്ററില്‍ വച്ച് കണ്ണില്‍ 10 മിനിറ്റ് വയ്ക്കുന്നത് കണ്ണിനു താഴെയുള്ള വീര്‍പ്പ് കുറയ്ക്കാന്‍ ഉപയോഗിക്കാവുന്നതാണ്. സ്പൂണിലെ തണുപ്പ് രക്തക്കുഴലുകളെ ചുരുക്കുന്നു. സ്പൂണിന്റെ റൗണ്ട് ഭാഗം വേണം കണ്ണിനു മുകളില്‍ വയ്ക്കാന്‍.


ടീ ബാഗ്‌സ്

ഡോ. ബ്ലോസം കോച്ചാര്‍,ബ്ലോസം കോച്ചാര്‍ അരോമ മാജിക് നിര്‍ദ്ദേശിച്ചിരിക്കുന്നത് രണ്ട് ടീബാഗുകള്‍ വെള്ളത്തില്‍ മുക്കി അതില്‍ ഒരു നുള്ള് ഉപ്പ് ഇട്ട ശേഷം ടീബാഗുകള്‍ കണ്ണിനു മുകളില്‍ 15 മുതല്‍ 20 മിനിറ്റ് നേരം വയ്ക്കുക. ചായയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളടങ്ങിയിരിക്കുന്നു. ചായയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കിളുകളോട് പോരാടുന്നവയാണ്. 


സെഡാര്‍വുഡ് എസന്‍ഷ്യല്‍ ഓയില്‍

ഉപ്പും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍ അല്പം സെഡാര്‍ വുഡ് എസന്‍ഷ്യല്‍ ഓയില്‍ ചേര്‍ത്ത് പഫി കണ്ണുകളുടെ ഭാഗത്ത് തിരുമ്മാം. 
 

മുട്ടയുടെ വെള്ള

രണ്ട് മുട്ടയുടെ വെള്ള വിസ്‌ക് ചെയ്ത് കണ്ണിനു താഴെ പുരട്ടാം . വരണ്ടുകഴിഞ്ഞാല്‍ കഴുകികളയാം.

home remedies to reduce puffy eyes

RECOMMENDED FOR YOU:

no relative items