ചെവിയടപ്പ് മാറ്റാന്‍ നാടന്‍ മാര്‍ഗ്ഗങ്ങള്‍

NewsDesk
ചെവിയടപ്പ് മാറ്റാന്‍ നാടന്‍ മാര്‍ഗ്ഗങ്ങള്‍

അസ്വസ്ഥമാക്കുമെന്നതിനുപരി ചെവിയടപ്പ് പലപ്പോഴും വേദനാജനകവുമായിരിക്കും. എല്ലാ പ്രായക്കാരേയും ഒരു പോലെ അലട്ടുന്നതാണ് ചെവിയടയ്ക്കുന്ന പ്രശ്‌നം. ജലദോഷവും മറ്റും ഉണ്ടാകുമ്പോള്‍ കുട്ടികളിലാണ് പൊതുവെ കാണപ്പെടുന്നത്. അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല ചിലപ്പോള്‍ കേള്‍വിക്കുറവിനും ഇത് കാരണമായേക്കും. ഇയര്‍ കനാല്‍ ബ്ലോക്ക് ആവുമ്പോഴും യൂറേഷ്യന്‍ നാളികളിലെ പ്രഷര്‍ ബാലന്‍സിംഗ് തെറ്റുമ്പോഴുമാണ് ചെവിയടപ്പ് ഉണ്ടാകുന്നത്. 

ചെവിയടപ്പിന്റെ പൊതുവായ ലക്ഷണങ്ങളാണ് കേള്‍വിക്കുറവ്, ചെവിയില്‍ നിന്നും അപശബ്ദങ്ങള്‍, ചെവിക്കുള്ളില്‍ മൂളല്‍ ശബ്ദം, ചെവിയിലെ ദ്രവരൂപങ്ങള്‍ കാണുന്നത് എന്നിവ.

ചെവിയടപ്പിന് പ്രധാന കാരണങ്ങള്‍

  • വെള്ളം
  • ജലദോഷം അഥവാ സൈനസ് ഇന്‍ഫക്ഷന്‍
  • അലര്‍ജി
  • പ്രഷര്‍, മര്‍ദ്ദം എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍
  • ചെവിയിലുണ്ടാകുന്ന അഴുക്ക് അല്ലെങ്കില്‍ വാക്‌സ്
  • ചെവിക്കുള്ളിലെ യൂറേഷ്യന്‍ കനാലിലുണ്ടാകുന്ന ബ്ലോക്ക്.

ചെവിയുടെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. ഓരോ ചികിത്സയും ചെവിയടപ്പിന് കാരണമാകുന്ന വ്യത്യസ്ത കാരണങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ എന്താണ് ചെവിയടപ്പിന് കാരണമെന്ന് ശരിയായി മനസ്സിലാക്കി വേണം ചികിത്സിക്കാന്‍. ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

1. വാല്‍സല്‍വ മാന്യൂവര്‍

നമുക്ക് എളുപ്പം ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്. ചെവിയിലെ വേദന ഇല്ലാതാക്കാന്‍ സഹായിക്കും.


എങ്ങനെ ചെയ്യാം

  1.  വായ അടച്ച് മൂക്ക് വിരലുപയോഗിച്ച് അമര്‍ത്തി പിടിച്ച് ദീര്‍ഘശ്വാസം വലിക്കുക
  2.  എയര്‍ പ്രഷര്‍ റെഗുലേറ്റ് ചെയ്യാനായി ശ്വാസത്തെ നിയന്ത്രിക്കുക. നിങ്ങള്‍ക്ക് ചെറിയ ഒരു പൊട്ടല്‍ ശബ്ദം അനുഭവപ്പെടും. ഇത് യൂറേഷ്യന്‍ നാളിയെ വീണ്ടും തുറക്കും.

2. ഒലീവ് ഓയില്‍

ചെവിയില്‍ വാക്‌സ് അടഞ്ഞുണ്ടാവുന്ന ചെവിയടപ്പ് മാറ്റാന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കാം. വാക്‌സ് സോഫ്റ്റ് ആകാനും ഒഴിവാക്കാനും ഇത് സഹായകമാണ്.

ചെയ്യേണ്ട കാര്യങ്ങള്‍

  1. ഒലീവ് ഓയില്‍ അല്പമെടുത്ത് ചൂടാക്കുക
  2. ചെറിയ ചൂടോടെ ഇത് ഒരു ഇയര്‍ ഡ്രോപ്പര്‍ ഉപയോഗിച്ച് ചെവിയില്‍ ഒഴിക്കാം.
  3. 10മിനിറ്റ് നേരം ഇത് ചെവിയില്‍ വയ്ക്കാം.
  4. തല ഒരു വശത്തേക്ക് ചരിച്ച് വച്ച് പതിയെ ഓയില്‍ ചെവിയില്‍ നിന്നും നീക്കാം. 

ഒലീവ് ഓയിലിനു പകരം മിനറല്‍ ഓയിലോ ബേബി ഓയിലോ ഉപയോഗിക്കാം.


3. ആല്‍ക്കഹോള്‍ , ആപ്പിള്‍ സിഡര്‍ വിനഗര്‍

ആല്‍ക്കഹോളും ആപ്പിള്‍ സിഡര്‍ വിനഗറും ചേര്‍ന്നുള്ള മിശ്രിതം ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ മൂലുമുള്ള ചെവിയടപ്പിന് പരിഹാരമാണ്.

ചെയ്യേണ്ട കാര്യങ്ങള്‍

  1. ആല്‍ക്കഹോളും ആപ്പിള്‍ സിഡര്‍ വിനഗറും തുല്യഅളവിലെടുക്കുക
  2.  വശം ചരിഞ്ഞുകിടത്തി, പ്രശ്‌നമുള്ള ചെവിയിലേക്ക് ഡ്രോപ്പര്‍ ഉപയോഗിച്ച് ഇറ്റിക്കുക.
  3. തുള്ളി തുളുമ്പി പോവുന്നത് ഒഴിവാക്കാന്‍ ചെവിയില്‍ കോട്ടണ്‍ വയ്ക്കുന്നത് നല്ലതാണ്.
  4.  5-10 മിനിറ്റ് നേരം ചെവിയില്‍ വയ്ക്കുക.
  5.  ഇയര്‍വാക്‌സ് അലപ്ാല്പമായി ഇയര്‍ ബഡ് ഉപയോഗിച്ച് നീക്കം ചെയ്യാം.
  6. മറ്റേ ചെവിയിലേക്കും ഇത് പോലെ ചെയ്യുക.

4. ചൂട് പിടിക്കുക

ജലദോഷം മൂലമോ സൈനസ് മൂലമോ ഉണ്ടാവുന്ന ചെവിയടപ്പ് മാറാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ചൂടുപിടിക്കുന്നത്. ചൂട് ചെവിയടപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. വേദന കുറക്കുകയും ചെയ്യും.

ചെയ്യേണ്ടത് 

വൃത്തിയുള്ള കോട്ടണ്‍ തുണി ചൂടുവെള്ളത്തില്‍ മുക്കുക, അധികമുള്ള വെള്ളം പിഴിഞ്ഞ് കളയുക. ഇത് അഞ്ച് മുതല്‍ പത്ത് മിനിറ്റ് നേരം വരെ ചെവിയില്‍ പിടിക്കുക. ഇത് വേദന ഇല്ലാതാകാനും മറ്റും സഹായകമാവും.
ഇടക്കിടെ ഇങ്ങനെ ചൂടുപിടിച്ചുകൊടുക്കുന്നത് നല്ലതാണ്.


5 . ആവി പിടിക്കുക

ആവി പിടിക്കുന്നത് ജലദോഷം മൂലമുണ്ടാകുന്ന ചെവിയടപ്പിന് പരിഹാരമേകും. ആവി മ്യൂകസ് ലൂസ് ചെയ്യുന്നതിനും മറ്റും സഹായകമാണ്. ഇത് ചെവിയടപ്പിനും ആശ്വാസമേകും. ചെവിയടപ്പിന് കാരണമാകുന്ന വാക്‌സ് ലൂസാക്കാനും ആവി സഹായിക്കും.

ചെയ്യേണ്ടത്

  1. ഒരു വലിയ പാത്രത്തിലേക്ക് ചൂടുവെള്ളം എടുക്കുക.
  2. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയിലോ ലാവന്‍ഡര്‍ ഓയിലോ ചേര്‍ക്കുക.
  3. ബൗളും തലയും തുണികൊണ്ട് മൂടി പാത്രത്തിനടുത്തേക്ക് കമിഴ്ന്ന് ആവി കൊള്ളാം.
  4. പതിയെ ആവി ഉള്ളിലേക്ക് വലിക്കുക.

6. ചൂടുള്ള ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യാം

ചൂടാക്കിയ വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുന്നതും നല്ലതാണ്. ഉപ്പുവെള്ളം യൂറേഷ്യന്‍ നാളിയിലെ തടസ്സം ഇല്ലാതാക്കുന്നു.

 

  1.  ഒരു കപ്പു ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക.
  2.  വായിലേക്ക് വെള്ളം ഒഴിച്ച് 15-20 സെക്കന്റ് ഗാര്‍ഗിള്‍ ചെയ്യാം.
  3.  വായില്‍ നിന്നും ഇത് ഒഴിവാക്കി പല പ്രാവശ്യം ആവര്‍ത്തിക്കാം.

7. ഗാര്‍ലിക് ഓയില്‍

ചെവിയടപ്പ് മാറ്റാന്‍ ഉപയോഗിക്കാവുന്നതാണ് വെളുത്തുള്ളി ഓയില്‍. ചൂടാക്കിയ ഗാര്‍ലിക് ഓയില്‍ ചെവിയിലെ അടപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ വെളുത്തുള്ളി രോഗാണുക്കള നശിപ്പിക്കാനും സഹായിക്കുന്നു.

  1.  രണ്ടു അല്ലി വെളുത്തുള്ളി നന്നായി ചതയ്ക്കുക, ഇത് ഒരു പാനില്‍ ഇട്ട് 5 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കുക.
  2. 10 മുതല്‍ 15മിനിറ്റ് നേരം ചൂടാക്കുക. ഓയിലിലേക്ക് വെളുത്തുള്ളിയുടെ ഗുണങ്ങള്‍ മിക്‌സ് ആവാനാണിത്.
  3. ഈ ഓയില്‍ റൂം ടെമ്പറേച്ചറിലേക്ക് മാറാനായി മാറ്റി വയ്ക്കുക. ഒരു ഡ്രോപ്പര്‍ ഉപയോഗിച്ച് ചെവിയിലേ് ഒഴിക്കാം. വേദന, ബ്ലോക്ക് എല്ലാം ഇല്ലാതാക്കാന്‍ ഇക് സഹായകമാണ്. 

അല്പസമയത്തിന് ശേഷം ഓയില്‍ തല ചരിച്ച് പിടിച്ച് ചെവിയില്‍ നിന്നും ഒഴിവാക്കാം. 
 

home remedies to avoid clogged ear

RECOMMENDED FOR YOU: