ദിവസവും രാവിലെ ശരീരത്തിലെ വിഷവസ്തുക്കളെ കളഞ്ഞുകൊണ്ട് ദിവസം തുടങ്ങുന്നത് ശരീരത്തിനും മനസ്സിനും സന്തോഷകരമാണ്. രാവിലെ തന്നെ കഴിക്കാന്‍ ഇതാ ആയുര്‍വേദ ചായകള്‍
ത്രിഫല ചായ
2 ടേബിള്‍സ്പൂണ്‍ ത്രിഫലപൊടി 500മില്ലി വെള്ളത്തില്‍ കലക്കി അഞ്ചു മിനിറ്റു നേരം ചൂടാക്കുക. ഈ മിശ്രിതം അരിച്ച് ആവശ്യമെങ്കില്‍ തേന്‍ ചേര്‍ത്ത് ദിവസവും രണ്ട് നേരം കഴിക്കാം.ദഹനപ്രക്രിയയെ സഹായിക്കുന്ന ഒരു ഉത്തമ പാനീയമാണിത്.
നാരങ്ങ ചേര്‍ത്തത്
നാരങ്ങാനീര് ചെറുചൂടുവെള്ളത്തില്‍ അല്ലെങ്കില്‍ ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ആപ്പിള്‍ സിഡര്‍ വിനഗര്‍
ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാരും 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും കാല്‍ ടീസ്പൂണ്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് ചെറുചൂടുവെള്ളവും ചേര്‍ത്ത് ഉപയോഗിക്കാം.
നാരങ്ങ- ഇഞ്ചി ചായ
ഒരു കപ്പ് ഗ്രീന്‍ ടീ ഇഞ്ചി കഷ്ണമിട്ട് തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കാം.
മഞ്ഞള്‍ ചായ
തിളപ്പിച്ച വെള്ളം ഒരു കപ്പില്‍ എടുക്കുക. ഇതിലേക്ക് മഞ്ഞള്‍ പൊടിയും ഇഞ്ചിയുമിട്ട് അഞ്ച് മിനിറ്റ് നേരം അടച്ചു വെയ്ക്കുക. തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.