ആപ്പിൾ സൈഡർ വിനാഗിരിയുടെ ഗുണഫലങ്ങൾ

NewsDesk
ആപ്പിൾ സൈഡർ വിനാഗിരിയുടെ ഗുണഫലങ്ങൾ

ശരീരത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനും നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആപ്പിൾ സൈഡർ വിനെഗർ ഏറെ ഉപകരിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

  • ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ മാരകരോഗങ്ങളുണ്ടാക്കുന്ന ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും;
  • ദഹന പ്രശ്നഗങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ സഹായിക്കും;
  • ആന്റി ഓക്സിഡന്റ് ധാരാളമുള്ളതിനാൽ,ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷ അംശങ്ങൾ പുറന്തള്ളും;
  • ഇതിലടങ്ങിയ ആസിഡ് കാരണം അമിതവണ്ണം കുറക്കാൻ സഹായിക്കും;
  • ശാരീരിക ഊർജ്ജവും ഉന്മേഷവും വർദ്ധിപ്പിക്കും;
  • നാഡീ വേദനകൾ നന്നായി കുറയ്ക്കും;
  • വ്യായാമങ്ങൾക്ക് മുമ്പ് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഉത്തമം;
  • ഇതിലെ ആൽക്കലൈൻ ഏജന്റ് ബാക്ടീരിയയുടെ ആക്രമണം ചെറുക്കുന്നതിനാൽ, തൊണ്ടവേദനക്ക് പെട്ടെന്ന് പരിഹാരമാകും;
  • അമിതവണ്ണം കുറക്കാൻ ഏറെ ഉപകരിക്കുന്ന ഔഷധമാണ്;
  • മൂക്കടപ്പും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പെട്ടെന്ന് ശമനം കിട്ടും;
  • വായിലുണ്ടാവുന്ന ബാക്ടീരിയകളുട ആക്രമണം കാരണമായി വായ്നാറ്റം കൊണ്ട് പൊറുതിമുട്ടുന്നവർക്ക് ഏറെ ആശ്വാസം നൽകും;
  • എക്കിൾ മാറിക്കിട്ടാൻ അല്പം വെള്ളത്തിലൊഴിച്ച് കഴിച്ചാൽ പെട്ടെന്ന് ശമിക്കും;
  • വയറ്റിലെ ആസിഡ് അന്നനാളത്തിലേക്കുതന്നെ തിരിച്ചുപോവുന്നതിനാൽ, ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും പുളിച്ചുതികട്ടൽ ഒഴിവാക്കാനും ഏറെ ഉപകരിക്കും;
  • വയറുവേദനയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്;
  • യൂറിക് ആസിഡ് വേഗം മാറിക്കിട്ടും. ദിവസേന 2 നേരം ചെറുനാരങ്ങ നീരും വിനി ഗറും ഒരു ക്ലാസ് വെള്ളത്തിൽ ചേർത്ത് കുടിക്കുക.
  • ഉയർന്ന രക്തസമ്മർദ്ദം കുറക്കുകയും വേണ്ട അളവ് കൃത്യപ്പെടുത്തുകയും ചെയ്യും;
  • ശരീരത്തിലുണ്ടാവുന്ന അരിമ്പാറകൾ ഇല്ലായ്മ ചെയ്യും;
  • രാത്രി കാൽ വേദനയനുഭവപ്പെടുന്നവർ അല്പമെടുത്ത് വെള്ളത്തിലൊഴിച്ച് കുടിച്ചാൽ പെട്ടെന്ന് ശമനം കിട്ടും;
  • താരനുള്ളവർ ഇത് അല്പം വെള്ളത്തിൽ ചേർത്ത് തലമുടിയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയുക; വലിയ ആശ്വാസം കിട്ടും.

നിരവധി ഔഷധഗുണങ്ങളുള്ള, കൃത്രിമല്ലാത്ത പ്രകൃതിയിലെ ഔഷധമാണ് ആപ്പിൾ സൈഡർ വിനെഗർ. ഇതിന് മാർക്കറ്റിൽ ധാരാളം ഡ്യൂപ്ലിക്കറ്റുകളുണ്ട്. ഒറിജിനലിനു 500 മില്ലീ ലിറ്ററിന് 595 രൂപ വിലയുണ്ട്. വീട്ടിൽ തന്നെ ഇത് ചെറിയ ചെലവിൽ എളുപ്പത്തിൽ ഉണ്ടാക്കാം. അത് അടുത്ത പോസ്റ്റിൽ..

health benefits of apple cider vinegar

RECOMMENDED FOR YOU:

no relative items