വിവിധ ശര്‍ക്കരകളും ആരോഗ്യഗുണവും

NewsDesk
വിവിധ ശര്‍ക്കരകളും ആരോഗ്യഗുണവും

ശര്‍ക്കര അഥവ ചക്കര ഇന്ത്യക്കാരുടെ പലഹാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ശര്‍ക്കരയും പഞ്ചസാരയും തമ്മിലുള്ള യുദ്ധത്തില്‍ വിജയിച്ചു നില്‍ക്കുന്നതും ശര്‍ക്കര തന്നെയാണ്. അതിന്റെ ആരോഗ്യഗുണങ്ങള്‍ കാരണമാണ് ശര്‍ക്കര വിജയം തുടരാന്‍ കാരണം. വിവിധ ശര്‍ക്കരകള്‍ പരിചയപ്പെടാം, ഒപ്പം അവയുടെ ആരോഗ്യഗുണങ്ങളും.

കരിമ്പിന്‍ ശര്‍ക്കര
 

കരിമ്പ് ജ്യൂസ് ചൂടാക്കി അരിച്ചെടുക്കുന്ന ശര്‍ക്കരയാണിത്. പാരമ്പര്യ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇവയുണ്ടാക്കുന്നത്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ശര്‍ക്കരയും കരിമ്പിന്‍ ശര്‍ക്കരയാണ്. ഇളംനിറത്തിലുള്ള കടുംനിറത്തിലുമുള്ളതുമായവയുണ്ട്. കടിക്കാന്‍ പ്രയാസവുമാണ്. ഇവയുടെ ശുദ്ധത അളക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് ഇവയുടെ നിറം. ഡാര്‍ക്ക് നിറത്തിലുള്ളവയാണ് കൂടുതല്‍ നല്ലത്. 
 

കരിമ്പിന്‍ ശര്‍ക്കരയുടെ ആരോഗ്യഗുണങ്ങള്‍

ഭാരം കുറയ്ക്കാന്‍ : ശര്‍ക്കരയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളുടെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുകൊണ്ട് ആരോഗ്യപരമായ ഡയറ്റില്‍ പഞ്ചസാരയ്ക്ക് പകരക്കാരനാവുന്നു.
 

ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു: ദിവസവും ശര്‍ക്കര ഉപയോഗിക്കുന്നത് കഫക്കെട്ട്, മറ്റു ശ്വാസപ്രശ്‌നങ്ങള്‍ എന്നിവയെ ഇല്ലാതാക്കുന്നു. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിരോധമാണിത്.
 

കരളിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു: ശര്‍ക്കര നല്ലൊരു ക്ലെന്‍സര്‍ ആണ്. ഉപദ്രവകാരികളായ ടോക്‌സിനുകളെ മാറ്റി കരളിന്റെ വര്‍ക്കലോഡ് കുറയ്ക്കുന്നു.
 

പനചക്കര

പനചക്കര പനയില്‍ നിന്നുമാണുണ്ടാക്കുന്നത്. പനയുടെ നീരെടുത്ത് തിളപ്പിച്ച് അരിച്ച് ഉണ്ടാക്കുന്നു. ഇവ വായിലിട്ടാല്‍ അലിഞ്ഞുപോകുന്നവയാണ്. കടും ബ്രൗണ്‍ നിറമായിരിക്കും. വാങ്ങും മുമ്പായി രുചി നോക്കുന്നത് നല്ലതാണ്. ഇവ കാലംകഴിയും തോറും ഉപ്പുരസമുള്ളതായിത്തീരും. കയ്പ്പുള്ളവയോ, അധികം മധുരം, ക്രിസ്റ്റലൈസായിട്ടുള്ളവയെല്ലാം കാരമലൈസ് ചെയ്തവയോ അല്ലെങ്കില്‍ കൃത്രിമ മധുരം ചേര്‍ത്തവയോ ആവാം.

പനചക്കരയ്ക്കും ആരോഗ്യഗുണമേറെയാണ്. ദഹനത്തിന് സഹായകരമാണ്:  ശര്‍ക്കര ദഹനത്തിന് സഹായകരമാകുന്ന എന്‍സൈമുകളെ ഉല്പാദിപ്പിക്കുന്നു,ശോധന എളുപ്പമാക്കുന്നു. ഭക്ഷണത്തിന് ശേഷം ഉപയോഗിക്കാം., മധുരത്തിന് പകരക്കാരനാവുന്നതിനൊപ്പം ദഹനത്തിനും സഹായിക്കും.
 

പ്രതിരോധം വര്‍ധിപ്പിക്കുന്നു : സിങ്ക്, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് പനചക്കര. നിരവധി അസുഖങ്ങളോട് പോരാടാന്‍ ഇവ സഹായിക്കുന്നു.
 

വിളര്‍ച്ച തടയുന്നു :  ഇരുമ്പ് ധാരാളമടങ്ങിയിട്ടുള്ളവയാണിത്. ശരീരത്തിലെ ഹീമോഗ്ലോബിന്‍ ലെവല്‍ നിലനിര്‍ത്തുന്നു. അനീമിക് ആയിട്ടുള്ളവര്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
 

തെങ്ങിന്‍ ചക്കര 
 

ഫെര്‍മന്റ് ചെയ്യാത്ത തെങ്ങിന്‍ കള്ളില്‍ നിന്നും ഉല്പാദിപ്പിക്കുന്നവയാണിത്. സുക്രോസ് അടങ്ങിയിട്ടില്ലാത്ത ഇവ ഇരുമ്പും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഗോവന്‍ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണിത്. ധാരാളം ഗ്രേവി ഡിഷുകളില്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാതരം ശര്‍ക്കരകളേക്കാളും ഇരുണ്ടിട്ടുള്ള ഇവ വളരെ ഹാര്‍ഡുമാണ്. ഇവയുടെ പ്യൂരിറ്റി കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം ഒരു കപ്പ് വെള്ളത്തില്‍ ശര്‍ക്കര അലിയിക്കാം. മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ ഘടകങ്ങള്‍ വേര്‍പെട്ട് താഴെ അടിയും.

മറ്റ് ശര്‍ക്കരകള്‍ പോലെ തന്നെ ഇവയ്ക്കും ഇവയുടേതായ ഗുണങ്ങളുണ്ട്. 
 

ഫ്‌ലൂ പോലെയുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നു - തൊണ്ടവേദനയ്ക്ക് നല്ല പരിഹാരമാണിവ. മറ്റു കഫവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കും പരിഹാരമേകുന്നു. നാട്ടുവൈദ്യത്തില്‍ ഉപയോഗിക്കാവുന്നവയാണ്. 

വയറിനെ തണുപ്പിക്കുന്നു - ശരീരത്തെ താപനില ബാലന്‍സ് ചെയ്യിക്കാന്‍ ഉത്തമമാണ്.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു - ശര്‍ക്കരയിലടങ്ങിയിരിക്കുന്ന സോഡിയം, ഇരുമ്പ, പൊട്ടാസ്യം എന്നിവ ശരീരത്തിലെ രക്തസമ്മര്‍ദ്ദം ബാലന്‍സ് ചെയ്യാന്‍ സഹായകരമാണ്.

 

Different types of jaggery and its health benefits

RECOMMENDED FOR YOU: