കാത്സ്യം എല്ലുകൾക്ക് മികച്ച സുഹൃത്താണ്. ഡയറ്റിൽ നിന്നും കാത്സ്യം ഒഴിവാക്കിയാൽ എല്ലുകൾക്കും നാഡികള്‍ക്കും പേശികൾക്കും ബലക്കുറവുണ്ടാക്കുന്നു. പാലും പാലുല്പന്നങ്ങളും കാൽസ്യം സമ്പുഷ്ടമാണ്. എന്നാൽ ഇവ ഇഷ്ടമില്ലാത്ത പച്ചക്കറി മാത്രം ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ചില കാൽസ്യം സമ്പുഷ്ടമായ പച്ചക്കറികൾ പരിചയപ്പെടാം.
നിത്യേന ഭക്ഷണത്തിലുൾപ്പെടുത്തേണ്ടുന്ന കാൽസ്യത്തിന്‍റെ അളവ്
മുതിർന്നവർക്ക് 19-50വയസ്സുകാർക്ക് 1000mg, 51-70 വയസ്സിനിടയിലുള്ളവർക്ക് പുരുഷന്മാർക്ക് 1000mg, സ്ത്രീകൾക്ക് 1200mg. 71വയസ്സുകഴിഞ്ഞാൽ പുരുഷനും സ്ത്രീക്കും 1200mg, കുട്ടികൾക്ക് 1-3 വയസ്സുവരെ 700mg , 4-8നുമിടയിൽ 1000mg, 9-18 വയസ്സിനിടയിൽ 1300mg എന്നിങ്ങനെയാണ്.
പാലക് ചീര
പച്ചിലക്കറികളില്ലാതെ കാൽസ്യം സമ്പുഷ്ട പച്ചക്കറികളുടെ ലിസ്റ്റ് പൂർണമാകില്ല. അവയില്‍ ഏറ്റവും പ്രധാനമാണ് പാലക് ചീര. സാലഡിൽ പച്ചയ്ക്കോ, ഫ്രൈ ചെയ്തോ, ആവി കയറ്റിയോ നിരവധി രീതിയില്‍ ഭക്ഷണത്തിലുൾപ്പെടുത്താം.
ചൈനീസ് കാബേജ്, വെണ്ട, ബ്രോക്കോളി, എന്നിവയും കാത്സ്യം സമ്പുഷ്ടമാണ്.