നമ്മുടെ ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയെ നാം ആരും അത്ര കണക്കിലെടുക്കാറില്ല. എന്നാല്‍ നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.
ഇത്രമാത്രം ആരോഗ്യ ഗുണങ്ങൾ ഉള്ള കരിവേപ്പിലയെ അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ ഇടം പിടിച്ചിരിക്കുന്നതും. പലപ്പോഴും എടുത്തു കളയുന്ന കറിവേപ്പില നിസ്സാരക്കാരനല്ലെന്ന് എത്രപേര്‍ക്ക് അറിയാം? നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെ.
നല്ല ഗന്ധമുള്ള ഒന്നാണ് കറിവേപ്പില, കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നല്‍കുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാല്‍ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.
പ്രധാനമായും കറികള്‍ക്ക് സ്വാദും മണവും നല്‍കാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയില്‍ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങള്‍ക്കും, വയറുസംബന്ധിയായ അസുഖങ്ങള്‍ക്കും കറിവേപ്പില ഉപയോഗിക്കുന്നു.