പുകവലിക്കാത്തവരിലും ഇന്ന് ശ്വാസാകോശാര്‍ബുദം വരുന്നു. പുകവലി മാത്രമല്ല ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായിട്ടുള്ള ഈ ക്യാന്‍സറിന് കാരണമാകുന്നത് എന്നത് തന്നെയാണ് കാരണം.ചില ശ്വാസകോശാര്‍ബുദ ലക്ഷണങ്ങള്‍ നോക്കാം.
1. വിട്ടുമാറാത്ത ചുമ
പലപ്പോഴായി ചുമ വരാത്തവരാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ചുമ വന്നിട്ടും ആഴ്ചകളോളം മാറാതിരുന്നാല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില രോഗികളില്‍ കഫത്തോടൊപ്പം രക്തവും കാണപ്പെടാംയ
2. നെഞ്ചിനും ഷോള്‍ഡറിനുമുണ്ടാകുന്ന വേദന
ശ്വാസകോശാര്‍ബുദരോഗികളില്‍ ഇടക്കിടെയുള്ള നെഞ്ചുവേദനയും കാണും. വേദന പലപ്പോഴും കുറേ കാലം നീണ്ടു നില്‍ക്കും. ഷോള്‍ഡറില്‍ കഠിനമായ വേദനയും പേശികള്‍ കൈകളെ തളര്‍ത്തുകയും ചെയ്യുന്നു.
3. നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍
ശ്വാസകോശാര്‍ബുദത്തോടൊപ്പം വരുന്ന ഒരു പ്രശ്‌നമാണ് നാഡീസംബന്ധമായ സ്ഥിരതയില്ലായ്മ. ഇത് മാനസികമായ പ്രശ്‌നങ്ങളും ഓര്‍മ്മ നഷ്ടം വരെയും ഉണ്ടാക്കാം.
4. ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍
സ്ഥിരമായി വരുന്ന ന്യുമോണിയ ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ചിലപ്പോള്‍ അര്‍ബുദ ലക്ഷണമാകാം.ഇത്തരക്കാര്‍ സിടിസ്‌കാന്‍ , ചെസ്റ്റ് എക്‌സ് റേ തുടങ്ങിയ പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്.
5. ആസ്തമ
ആസ്തമ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. പൊടി, അലര്‍ജി, പുക തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ ഉണ്ട് ആസ്തമക്ക്. എന്നാല്‍ ആസ്തമയെയും ശ്വാസകോശാര്‍ബുദത്തിന്റെ കാരണമായി കാണാം.
ശ്വാസാകോശാര്‍ബുദം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വരെ ബുദ്ധിമുട്ടുണ്ടാക്കും. ദീര്‍ഘകാലത്തേക്ക് മാറാത്ത വിധത്തിലുള്ള തൊണ്ടയിലും മറ്റുമുള്ള പ്രശ്‌നങ്ങള്‍ ഉ്ണ്ടാകാം. എപ്പോഴും തൊണ്ടയില്‍ എന്തെങ്കിലും തടഞ്ഞിരിക്കുന്നതുപോലുള്ള തോന്നല്‍ ഉണ്ടാകും.
കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി സാധാരണമായുണ്ടാകുന്ന തൊണ്ടയിലെ കരുകരുപ്പല്ലാതെ ,ഇടക്കിടെ ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്വാസകോശാര്‍ബുദം മൂലം തൊണ്ടയിലെ ഞരമ്പുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെ വരാം.
എല്ലുകള്‍ക്ക് വേദന അനുഭവപ്പെടുകയും, രാത്രികാലങ്ങളില്‍ വര്‍ദ്ധിക്കുകയുമാണെങ്കില്‍ ശ്രദ്ധിക്കുക.
പെട്ടെന്നുണ്ടാകുന്ന തടി കുറയലും ശ്രദ്ധിക്കണം. ഇങ്ങനെ സംഭവിക്കുന്നത് പല അസുഖങ്ങളുടേയും മുന്നൊരുക്കമാകാം.