ഇന്നത്തെ ജീവിതസാഹചര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും മറ്റും കൊളസ്‌ട്രോള്‍ അമിതമാക്കാന്‍ കാരണമാകുന്നു.ചീത്ത കൊളസ്‌ട്രോള്‍ അടിയുന്നതാകട്ടെ പല രോഗങ്ങളേയും ക്ഷണിച്ചു വരുത്തുന്നു. അതുകൊണ്ടുതന്നെ കൊളസ്്‌ട്രോളിനെ അതിജീവിക്കാനായി പല പരീക്ഷണങ്ങളും നടത്താന്‍ തയ്യാറാണ് പലരും. എന്നാല്‍ ഇത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് മാതളനാരങ്ങാ ജ്യൂസ്.
കൊളസ്‌ട്രോളിനെ തോല്‍പ്പിക്കാനായി സ്ഥിരമായി മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുകയും അല്പം വ്യായാമവും ഉണ്ടെങ്കില്‍ ഇതിനെ ഭയക്കേണ്ട യാതൊരു കാര്യവുമില്ല.
മാതളത്തിന്റെ ഗുണങ്ങള്‍
ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള 90 ശതമാനത്തില്‍ അധികം കൊഴുപ്പും ഇല്ലാതാക്കാന്‍ പ്രാപ്തമായ നൈട്രിക് ആസിഡ് മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കൂടെ പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ല എന്നതുകൊണ്ടു തന്നെ പ്രമേഹത്തെയും ഭയക്കേണ്ട കാര്യമില്ല.
ഒരു കപ്പ് മാതളജ്യൂസില്‍ 6ഗ്രാം ഫൈബര്‍, 28 മില്ലി വിറ്റാമിന്‍ കെ,1മില്ലി ഗ്രാം വിറ്റാമിന്‍ ഇ, 2ഗ്രാം പ്രോട്ടീന്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഉണ്ട്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്.
ദഹനപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായും മാതളത്തെ ഉപയോഗിക്കാം.കൂടാതെ അനീമിയ പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഈ ജ്യൂസ് ഫലപ്രദമാണ്. മാതളം അയേണ്‍ സമ്പന്നമാണ് എന്നതിനാലാണിത്.