വിശപ്പിനെ നിയന്ത്രിക്കാന്‍ പഴങ്ങള്‍ ഉപയോഗിക്കുക എന്നത് വളരെ നല്ല കാര്യമാണ്. മാത്രമല്ല പഴങ്ങളിലടങ്ങിയിരിക്കുന്ന ഫൈബറുകള്‍ ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ന്യൂട്രീഷനിസ്റ്റുകളുടേയും മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടുകളുടേയും പഠനമനുസരിച്ച് ഒരു വ്യക്തി ഒരു ദിവസം 4-5 പഴങ്ങള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
പൊതുവെ ഡയബറ്റിസ് എന്നറിയപ്പെടുന്ന ഡയബറ്റിസ് മെലിറ്റസ് എന്നത് മാറ്റാന്‍ സാധിക്കാത്ത ഒരു രോഗമാണ്. നമ്മുടെ ശരീരത്തിലെ പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാതിരിക്കുകയോ ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സാധിക്കില്ല, ഇത് പലതരത്തിലുള്ള അപകടങ്ങള്‍ക്കും കാരണമാവും.
90% ആളുകളിലും ടൈപ്പ് 2-പ്രമേഹത്തിനു കാരണമാകുന്നത് അമിതവണ്ണമാണ്. ടൈപ്പ് -1 ഉം ടൈപ്പ് -2 പ്രമേഹവും നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഭക്ഷണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക എന്നതാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവും ഫൈബറുകള്‍ ധാരാളമായും അടങ്ങിയിട്ടുണ്ട്.
ഡയബറ്റിസ് ഉള്ളവര്‍ പഴങ്ങള്‍ ഉപയോഗിക്കാമോ എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡയബറ്റിസ് ആന്റ് ഡൈജസ്റ്റിവ് ആന്റ് കിഡ്‌നി ഡിസീസസിന്റെ പഠനപ്രകാരം പ്രമേഹ രോഗികള്‍ക്കും പഴങ്ങള്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
അമിതവണ്ണം ഉണ്ടാക്കാത്ത തരത്തിലുള്ള ഒരു ബാലന്‍സ്ഡ് ഡയറ്റ് ആണ് പ്രമേഹരോഗികള്‍ പാലിക്കേണ്ടത്. ചില പഴങ്ങളില്‍ ധാരാളം ഷുഗര്‍ അടങ്ങിയിട്ടുണ്ട് ,ഉദാഹരണമായി മാമ്പഴം, എന്നാല്‍ കുറച്ച് മാത്രം കഴിക്കുകയാണെങ്കില്‍ ഡയബറ്റിസുള്ളവര്‍ക്കും ഉപയോഗിക്കാം.
വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യവും ട്രിപ്‌റ്റോഫാനും അടങ്ങിയിട്ടുണ്ട്. ഓറഞ്ചിലും മുന്തിരിയിലും മറ്റും ധാരാളം വൈറ്റമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്.
ഡയബറ്റിസുള്ളവര്‍ എങ്ങനെയുള്ള പഴങ്ങള്‍ ഉപയോഗിക്കാം
ഡയബറ്റിസ് ഉള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന പഴങ്ങള്‍
കിവി ഫ്രൂട്ട് : രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
മാതളം : ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ക്രോണിക് ഡിസീസുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
മുന്തിരി : ഇതില്‍ അടങ്ങിയിരിക്കുന്ന റെസ് വരാറ്റോല്‍ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്പാദനത്തിനും സഹായിക്കുന്നു.
ആപ്പിള്‍ : ഡയബറ്റിസ് ഉള്ളവര്‍ക്കും ആപ്പിള്‍ കഴിക്കാം. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ പഠനപ്രകാരം ടൈപ്പ്-2 ഡയബറ്റിസ് നിയന്ത്രിക്കാന്‍ ആപ്പിളിനൊപ്പം മുന്തിരിയും ബ്ലൂ ബെറീസും ഉപയോഗിക്കുന്നത് നല്ലതാണ്.
ബ്ലൂബെറീസ് : ബ്ലൂബെറീസില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലവനോയിഡുകള്‍ ഡയബറ്റീസിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
സ്‌ട്രോബെറീസ് : കുറവ് ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉള്ള പഴമാണ് സ്‌ട്രോബെറീസ്. ഇതിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ദഹനത്തിന് സഹായിക്കുന്ന ഇത് ക്യാന്‍സര്‍ കോശങ്ങളോട് പൊരുതുകയും ചെയ്യും.
പേരയ്ക്ക : ഡയബറ്റീസ് ഉള്ളവര്‍ക്ക യോജിച്ച ഒരു പഴമാണിത്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഇത് ഡയബറ്റീസിനെ നിയന്ത്രിക്കുന്നു.
തണ്ണിമത്തന്‍ : ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം കിഡ്‌നിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. ഡയബറ്റീസായിട്ടുള്ളവര്‍ക്ക് കിഡ്‌നി പ്രശ്‌നം വരാതിരിക്കാന്‍ ഇത് സഹായിക്കും. ഡയബറ്റീസുള്ളവര്‍ക്ക് വരാന്‍ സാധ്യതയുള്ള നാഡീരോഗങ്ങളെ തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ തടയുന്നു.
പപ്പായ : പപ്പായ ഡയബറ്റീസുള്ളവര്‍ക്കും നല്ലതാണ്.
ഓറഞ്ച് : ഡയബറ്റീസുള്ളവര്‍ക്ക് ഇതിലടങ്ങിയിരിക്കുന്ന ഫ്‌ലവനോള്‍സ് വളരെ സഹായം ചെയ്യുന്നു.
പൈനാപ്പിള്‍ : പൈനാപ്പിളുകള്‍ ശരീരത്തിന് വളരെ സഹായം ചെയ്യുന്നു.
ചക്ക 100ഗ്രാം ചക്കയില്‍ 23 ഗ്രാം കാര്‍ബോഹൈഡ്രറ്റും 2.6ഗ്രാം ഫൈബറും ആണുള്ളത്. ഇത് 100ഗ്രാം വാഴപ്പഴത്തിലുള്ളതിനു സമമാണ്. കഴിച്ചുകഴിഞ്ഞാല്‍ എത്രത്തോളം പഞ്ചസാര ഉയരും എന്നതാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സ്. മൊത്തമായി എത്ര പഞ്ചസാര രക്തത്തിലെത്തും എന്നതാണ് ഗ്ലൈസീമിക് ലോഡ്. ഇവ രണ്ടും കൂടിയ ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നല്ലതല്ല. ചക്കയില്‍ ഇവ രണ്ടും കൂടുതലാണ്. അതിനാല്‍ ഡയബറ്റീസുള്ളവര്‍ പഴുത്ത ചക്കയ്ക്ക് പകരം മൂപ്പെത്താത്ത പച്ചചക്ക ഉപയോഗിക്കുന്നതാണ് നല്ലത്. അതും കുറച്ചു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.