നെഞ്ചുവേദന എല്ലാവരേയും പേടിപ്പിക്കുന്ന ഒന്നാണ്, അധികവും ഹാര്‍ട്ട് അറ്റാക്കുമായി പറഞ്ഞുകേള്‍ക്കുന്ന ഒന്നായതുകൊണ്ട് പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ ഏപ്പോള്‍ നെഞ്ചുവേദന വന്നാലും നമ്മള്‍ ആദ്യം ഭയക്കും, ഹാര്‍ട്ട് അറ്റാക്ക് ആണെന്ന്. എന്നാല്‍ നെഞ്ചുവേദനയ്ക്ക് മറ്റു പല കാരണങ്ങളും ഉണ്ട് എന്നതാണ് കാര്യം.അവ ഏതൊക്കെയാണെന്ന് നോക്കാം.
അസിഡിറ്റി പ്രശ്‌നങ്ങള്‍ : നെഞ്ചിരിച്ചില്‍ അഥവാ അസിഡിറ്റി ഉണ്ടാവുമ്പോള്‍ പലര്‍ക്കും നെഞ്ചുവേദന അനുഭവപ്പെടാം.വയറിനേയും തൊണ്ടയേയും ബന്ധിപ്പിക്കുന്ന അന്നനാളത്തിനുള്ളിലേക്ക് വയറിനുള്ളിലെ ഗാസ്ട്രിക് ആസിഡ് കയറുന്നതാണ് ഇതിനുള്ള കാരണം. വയറിലെ ആസിഡുകള്‍ വളരെ വീര്യം കൂടുതലുള്ളവയായതിനാല്‍ നെഞ്ചിനു ചുറ്റും എരിച്ചില്‍ അനുഭവപ്പെടും.ഈ അസുഖം ചികിത്സിക്കാതെ അവഗണിക്കുന്നത് ഗുരുതരമായ ആസ്തമ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമായേക്കാം.
അസിഡിറ്റി കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും
പേശികള്‍ വലിഞ്ഞുമുറുകുമ്പോളുണ്ടാകുന്ന വേദന
അധികഭാരമുള്ള വസ്തുക്കള്‍ എടുത്തുപൊക്കുമ്പോഴുണ്ടാകുന്ന വേദന, കുറേ നേരം നില നില്‍ക്കാം. നെഞ്ചിലെ പേശികള്‍ വലിയുന്നതുമൂലമാണിതുണ്ടാകുന്നത്.
കൊറോണറി ആര്‍ട്ടറി ഡിസീസ്: ഇത് ശരിക്കും ഹാര്‍്ട്ട് അറ്റാക്ക് അല്ലെങ്കിലും ഹൃദയവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ ബ്ലോക്ക് മൂലം ഉണ്ടാകുന്ന അസുഖമാണ് സിഎഡി. ഇത് ഹൃദയപേശികളിലേക്കുള്ള ഓക്‌സിജന്‍, രക്തം എന്നിവയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.ഇത് ആന്‍ജിന(angina) എന്ന വേദനയ്ക്ക് കാരണമാകുന്നു. ഇത് ഹൃദയത്തിനുണ്ടാകുന്ന അസുഖമാണെങ്കിലും എക്കാലവും ഹൃദയത്തിന്് ദോഷകരമാവില്ല. എന്നാല്‍ ഡോക്ടരുടെ ചികിത്സ അത്യാവശ്യമുള്ള ഒരു രോഗാവസ്ഥ തന്നെയാണിത്.
പള്‍മണറി എമ്പോളിസം (Pulmonary Embolism) : ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖമാണിത്. ഹൃദയത്തിനുമുള്ള കവചത്തിനുണ്ടാകുന്ന പ്രശ്‌നമാണിത്. ശ്വാസമെടുക്കുമ്പോളെല്ലാം അധികമാകുന്ന തരം കഠിനമായ വേദനയായിരിക്കും ഇത്.
ന്യുമോണിയ : ശ്വാസകോശത്തിനേയും നെഞ്ചിനേയും ബാധിക്കുന്ന അസുഖമാണിത്. ചുമക്കുമ്പോഴും ശ്വാസമെടുക്കുമ്പോഴും ഉള്ള വേദനയാണ് ഒരു ലക്ഷണം. വൈറസ് ആക്രമണമാണ് ഇതിന് പ്രധാനമായും കാരണം. പനിയും ചുമയും ഉണ്ടാകും ഇതോടൊപ്പം.
ഹാര്‍ട്ട് അറ്റാക്ക് വേദന എങ്ങനെയായിരിക്കും ?
വളരെ കഠിനമായ വേദനയായിരിക്കും ഇത്. തൊണ്ടയിലേക്കും കൈകളിലേക്കും കവിളിലേക്കും വരെ വേദന വ്യാപിച്ചേക്കാം. സമയം കൂടുന്നതിനനുസരിച്ച് വേദന കൂടികൂടി വരും. ശ്രദ്ധിക്കാതിരിക്കുന്നത് മരണം വരെ സംഭവിച്ചേക്കാം. സമയത്തിനുള്ള ചികിത്സ ജീവന്‍ രക്ഷിക്കാന്‍ വരെ കാരണമാകും.