മുരിങ്ങയിലയുടെ ഗുണങ്ങള്‍

NewsDesk
മുരിങ്ങയിലയുടെ ഗുണങ്ങള്‍

മുരിങ്ങയുടെ എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്. മുരിങ്ങയുടെ ഇലയും പൂവും തുടങ്ങി വിത്തുവരെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോസ്‌മെററിക്ക് ഉല്പന്നങ്ങളിലും ഉപയോഗിക്കുന്നു. ചെടിയുടെ ന്യൂട്രീഷ്യന്‍ ഗൂണങ്ങള്‍ ആണ് ഇതിനെല്ലാം കാരണം.

മുരിങ്ങയുടെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ചിലേതിനേക്കാള്‍ ഏഴ് മടങ്ങ് അധികം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. കാരറ്റിലേതിനേക്കാള്‍ പത്ത് മടങ്ങ് അധികം വിറ്റാമിന്‍ എയും പാലിനേക്കാള്‍ 17മടങ്ങ് അധികം കാല്‍സ്യവും തൈരിലുള്ളതിലേക്കാള്‍ 9 മടങ്ങ് പ്രോട്ടീനും പഴത്തിലുള്ളതിനേക്കാള്‍ 15മടങ്ങ് പൊട്ടാസ്യവും സ്പിനാഷിലുള്ളതിനേക്കാള്‍ 25മടങ്ങ് ഇരുമ്പും മുരിങ്ങയിലുണ്ട്.

ഇതിന്റെ ഇലകളില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, പ്രോട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡ്, ആന്റി ഓക്‌സിഡന്റ്, പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിരിക്കുന്നു.

നാച്ചുറല്‍ ആന്റി ഓക്‌സിഡന്റുകളായ ഫെനോലിക്‌സ്, കരോട്ടിനോയ്ഡ്‌സ്, അസ്‌കോര്‍ബിക് ആസിഡ്, ഫ്‌ലവനോയിഡുകള്‍ എന്നിവയും ഇതിലുണ്ട്.

മുരിങ്ങ അല്ലെങ്കില്‍ മുരിങ്ങ ഒലീഫെറാ എന്ന ഇത് ഡ്രംസ്റ്റിക് ട്രീ എന്നും ബെന്‍സോയില്‍ ട്രീ എന്നും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളിലെല്ലാം ഇത് വളരുന്നു.

മുരിങ്ങയുടെ ഔഷധഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുന്നതായി അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി യുടേയും ഇയുടേയും ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അള്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ഗുണം ചെയ്യുന്നു.

മലശോധന സുഗമമാക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. 
മുരിങ്ങയിലയില്‍ ധാരാളമായി ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഫ്‌ലവനോയിഡുകള്‍, ഫെനോലിക്‌സ്, അസ്‌കോര്‍ബിക് ആസിഡ് എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മുരിങ്ങയ്ക്ക് ഫ്രീ റാഡിക്കില്‍ ഡാമേജിനോട് പൊരുതാനാവും.ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന്റെ പ്രായം കുറച്ചുനിര്‍ത്താനും സഹായിക്കുന്നു.

മുരിങ്ങയിലയിലെ ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബിയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാല്‍ ധാരാളം സ്‌കിന്‍ കെയര്‍ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഇത് ഉപയോഗിക്കുന്നു. ചര്‍മ്മത്തെ ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫക്ഷനുകളില്‍ നിന്നും ഇത് സംരക്ഷിക്കുന്നു. സ്‌കിന്‍ ഏജിംഗ് തടയാനും മുരിങ്ങ സഹായിക്കുന്നു.

ഒരു കിലോ മുരിങ്ങയിലയില്‍ ഒരു ദിവസത്തേക്ക് നമുക്ക് ആവശ്യമുള്ള സിങ്ക് അടങ്ങിയിരിക്കുന്നു. പുരുഷബീജത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക സിങ്ക് ആവശ്യമാണ്, ഡിന്‍എ ആര്‍എന്‍എ സിന്തസിസിനും സിങ്ക് ആവശ്യമാണ്. പ്രസവിച്ച അമ്മമാര്‍ക്ക് പാല്‍ ഉണ്ടാകാനും അവരിലെ ഈസ്ട്രജന്‍ ഉല്പാദനക്കിനും മുരിങ്ങയില സഹായകമാണ്.

മുരിങ്ങ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ഇതില്‍ ധാരാളമായി അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. 22ഓളം അമിനോആസിഡുകള്‍ ഇതിലടങ്ങിയിരിക്കുന്നു. മനുഷ്യശരീരത്തില്‍ ഉല്പാദിപ്പിക്കാത്തതാണ് ഇതില്‍ പത്തെണ്ണം. വെജിറ്റേറിയന്‍സിന് അവരുടെ പ്രോട്ടീന്‍ ആവശ്യങ്ങള്‍ക്ക് ഉത്തമമാണ് ഇത്.

മുരിങ്ങയുടെ വിത്ത് നാച്ചുറല്‍ വാട്ടര്‍ പ്യൂരിഫയറാണ്.ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് വെള്ളത്തിലെ ബാക്ടീരിയകളെ ഇത് ഇല്ലാതാക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മുരിങ്ങയില സഹായിക്കുന്നു.കരളിനേയും സഹായിക്കാന്‍ മുരിങ്ങയ്ക്കാകുന്നു.

മുരിങ്ങയുടെ ദോഷവശങ്ങള്‍

  • മുരിങ്ങ ന്യൂട്രിയന്റ്‌സ് സമ്പുഷ്ടമാണെങ്കിലും ചില ദോഷവശങ്ങളും ഇതിനുണ്ട്.
  • മുരിങ്ങ ധാരാളമായി കഴിക്കരുത്. ഇത് ദഹനത്തെ ബാധിക്കും. മലബന്ധം ഒഴിവാക്കാന്‍ ഉപയോഗിക്കാമെങ്കിലും അധികമായാല്‍ വയറിളക്കമാകും ഫലം.
  • ഇതിനെ ഒരു അബോര്‍ട്ടിവ് മെഡിസിനായും കരുതുന്നു. 
  • ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മുരിങ്ങ കഴിക്കാന്‍ പാടില്ല. അത്തരക്കാര്‍ ഡോക്ടറുമായും കണ്‍സല്‍റ്റ് ചെയ്യേണ്ടതുണ്ട്.
Benefits of Moringa, moringa leaves

RECOMMENDED FOR YOU:

no relative items