ഗൗതം മേനോന്‍ ചിത്രത്തില്‍ പൃഥ്വിയ്്ക്കു പകരം ടൊവിനോ തോമസ്

NewsDesk
ഗൗതം മേനോന്‍ ചിത്രത്തില്‍ പൃഥ്വിയ്്ക്കു പകരം ടൊവിനോ തോമസ്

ടൊവിനോ തോമസിന് കരിയറില്‍ നല്ലൊരു ബ്രേക്ക നല്‍കിയ ചിത്രമായിരുന്നു പൃഥ്വിരാജിനൊപ്പം ചെയ്ത എന്നു നിന്റെ മൊയ്തീന്‍. സിനിമയ്ക്കു പുറത്തും ഇരുവരും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്.
ആമിയിലും മുമ്പ് ടൊവിനോ പൃഥ്വിയ്ക്കു പകരക്കാരനായെത്തിയിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലും ടൊവിനോ എത്തുന്നുവെന്നാണ്. മുമ്പ് പൃഥ്വിയാണ് ആ റോള്‍ ചെയ്യുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ സംവിധായകന്‍ സിനിമയെ പറ്റിയും അഭിനയിക്കുന്നവരെപറ്റിയും ചര്‍ച്ച ചെയ്യാന്‍ ആയിട്ടില്ല എന്നാണ് പറയുന്നത്. 


ഗൗതം മേനോന്‍ ഒരുക്കിയ മ്യൂസിക് വീഡിയോയില്‍ ടൊവിനോ അഭിനയിച്ചിരുന്നു.ടൊവിനോ ഇപ്പോള്‍ ധനുഷിന്റെ മാരി 2വില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അഭിയും അനുവും ഞാനും എ്ന്ന സിനിമ റിലീസിംഗിനൊരുങ്ങുകയുമാണ്.


ഗൗതം മേനോന്‍ ചിത്രം ആദ്യം പ്രഖ്യാപിച്ചപ്പോള്‍ 2016ല്‍ പൃഥ്വിരാജ് സിനിമയെപറ്റി പറഞ്ഞിരുന്നു. തന്റെ കഥാപാത്രം മലയാളിയാണെന്നും ചില മലയാളം ഡയലോഗുകള്‍ സിനിമയിലുണ്ടെന്നും മറ്റും. സിനിമ നാലു കൂട്ടുകാരെ പറ്റിയാണ്. നാലു സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള നാല് പ്രമുഖ നടന്മാര്‍ക്കൊപ്പം സിനിമയില്‍ അഭിനയിക്കുന്നത് വലിയ ഒരു സാധ്യതയാണെന്നും, രജനീകാന്ത് ഇല്ലാതെ തന്നെ ഒരു സിനിമ 2500ല്‍ പരം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിക്കുമെന്നൊക്കെ അന്ന് താരം പറഞ്ഞിരുന്നു. 
 

tovino replaces prithviraj in Goutham menon movie

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE