രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ ഒരുക്കുന്ന സുരേഷേട്ടന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. രാജേഷ് മാധവന്‍, ചിത്ര നായര്‍ എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ സുരേഷും സുമലതയുമാകുന്നത്. വ്യത്യസ്‌ത കാലഘട്ടത്തിലുള്ള ഇവരുടെ മൂന്ന് പോസ്‌റ്ററുകളാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്‌ത കാലങ്ങളിലൂടെ കടന്നുപോകുന്ന പ്രണയകഥയാണ് സിനിമയെന്നാണ് പോസ്‌റ്റര്‍ സൂചിപ്പിക്കുന്നത്.
രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ 2022ലൊരുക്കിയ ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയുടെ സ്‌പിന്‍ ഓഫ് സിനിമയാണ് എസ്‌എസ്‌എച്ച്‌പി. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ സിനിമ നിര്‍മ്മിക്കുന്നു. സംവിധായകന്‍ രതീഷ്, ജയ് കെ , വിവേക് ഹര്‍ഷന്‍ എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. സബിന്‍ ഊരാളിക്കണ്ടി ഛായാഗ്രഹണവും ആകാശ് തോമസ് എഡിറ്റിംഗും ചെയ്യുന്നു. സംഗീതമൊരുക്കുന്നത് ഡോണ്‍ വിന്‍സന്റ് ആണ്. മാഫിയ ശശിയുടേതാണ് സംഘട്ടനം,. ക്രിയേറ്റിവ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥും ടീമിലുണ്ട്.
മെയ് 16ന് ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിട്ടുണ്ട്.