2018ല്‍ കേരളത്തെ പിടിച്ചുലക്കിയ പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ഷോര്‍ട്ട് ഫിലിം പ്രളയം. വെള്ളപ്പൊക്കം കേരളക്കരയെ പിടിച്ചുലച്ചപ്പോള്‍ അകലെ ഇരിക്കുന്ന പ്രവാസികുടുംബം എങ്ങനെ പ്രതികരിച്ചുവെന്നാണ് ഷോര്‍ട്ട് ഫിലിം.
ബന്ധങ്ങളുടെ ആഴം മനസ്സിലാകുന്നത് അത് നഷ്ടപ്പെടാന്‍ തുടങ്ങുമ്പോഴാണ് എന്ന ടാഗ് ലൈനോടെയാണ് ഹ്രസ്വചിത്രം എത്തിയത്. ബിന്സണ് ജോസഫും ടീമും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.