കെഎസ്‌എഫ്‌ഡിസി നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ് നിള. കേരളഗവണ്‍മെന്റിന്റെ വുമണ് എമ്പര്‍വ്‌മെന്റ് ഇനീഷിയേറ്റിവ് ആയ സിനിമ ആഗസ്‌ത് 4ന് തിയേറ്ററുകളിലേക്കെത്തുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ട്രയിലര്‍ പുറത്തിറക്കി.
നവാഗതസംവിധായിക ഇന്ദു ലക്ഷ്‌മി ഒരുക്കിയിരിക്കുന്ന സിനിമയില്‍ പ്രധാനവേഷത്തില്‍ ശാന്തി കൃഷ്‌ണ എത്തുന്നു. അനന്യ, വിനീത് ,മാമുക്കോയ, മിനി ഐജി, മധുപാല്‍ എന്നിവരും മറ്റു കഥാപാത്രങ്ങളായെത്തുന്നത്. അണിയറക്കാരുടെ അഭിപ്രായത്തില്‍ സിനിമ പ്രതീക്ഷയുടേയും നിശബ്ദതയുടേയുമെല്ലാം കഥയാണ് പറയുന്നത്.
രാകേഷ് ധരന്‍ സിനിമാറ്റോഗ്രഫിയും, എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെഎം, ബിജിബാല്‍ സംഗീതം എന്നിവരാണ് അണിയറയില്‍.