കായംകുളം കൊച്ചുണ്ണി തിയേറ്ററിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. സിനിമയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍ ഇറക്കി കൊണ്ടാണ് ആരാധകന്‍ ഉദയന്‍ എടപ്പാള്‍ തന്റെ ആകാംക്ഷ പങ്കു വച്ചിരിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് ഇറങ്ങുംമുമ്പെ തന്നെ എത്രത്തോളം ആരാധകരാണുള്ളതെന്നതിന്റെ കൂടി തെളിവാകുകയാണിത്.
നിവിന്‍ പോളി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ ഇത്തിക്കരപക്കിയായി ചിത്രത്തിലെത്തുന്നു. പ്രിയ ആനന്ദ്, സണ്ണി വെയ്ന്‍, ബാബുരാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയില്‍ വരുന്നുണ്ട്. ബോബി സഞ്ജയുടേതാ് തിരക്കഥ