ഭരത്, റഹ്മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സമര ഫസ്റ്റ്‌ലുക്ക് പോസ്‌റ്റര്‍ റിലീസ് യെ്‌തു. ഇന്‍വസ്‌റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയില്‍ മൂത്തോന്‍ റെയിം സഞ്‌ജന ദിപു പ്രധാന കഥാപാത്രമാകുന്നു.
നവാഗതസംവിധായകന്‍ ചാള്‍സ് ജോസഫ് അദ്ദേഹത്തിന്റെതന്നെ കഥയും തിരക്കഥയും സിനിമയാക്കുന്നു. സീരിയസ് ലുക്കിലുള്ള ഭരതും റഹ്മാനുമാണ് ഫസ്റ്റ്‌ലുക്ക് പോസ്‌റ്ററില്‍.
ഫോറന്‍സിക് ബേസ്‌ഡ് ക്രൈം പ്രൊസീഡ്യറില്‍ ആണ് സിനിമ. മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. റഹ്മാന്‍, ഭരത് എന്നിവര്‍ക്കൊപ്പം സഞ്‌ജന, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, നീത് ചൗധരി, ശബരീഷ് വര്‍മ്മ എന്നിവരും സിനിമയെത്തുന്നു.
ചാള്‍സ് ജോസഫ് ശബരീഷ് വര്‍മ്മയുമായി ചേര്‍ന്ന് സിനിമയുടെ സംഭാഷണങ്ങളെഴുതിയിരിക്കുന്നു. സിനു സിദാര്‍ത്ഥ് , അയൂബ് ഖാന്‍, വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ദീപക് വാര്യര്‍ എന്നിവരാണ് അണിയറയില്‍.
എംകെ സുഭാകരന്‍ , അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.