പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ചിത്രത്തില്‍ വിവേക് ഒബ്‌റോയ് പിഎം ആയെത്തുന്ന കാര്യം കഴിഞ്ഞ ആഴ്ച തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെ ഔദ്യോഗികമായി പറഞ്ഞിരുന്നു. പിഎം നരേന്ദ്രമോദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 23ഭാഷകളിലായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഔദ്യോഗികമായി പുറത്തിറക്കി.
ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഒബ്‌റോയ്, സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ഒമംഗ് കുമാര്‍ മുമ്പ് മേരി കോം, സരബ്ജിത്ത് തുടങ്ങിയ ബയോപിക്കുകള്‍ ഒരുക്കിയിരുന്നു.
2019 ബയോപിക്കുകളുടെ വര്‍ഷമാണെന്ന് തോന്നുന്നു. ഈ മാസം അവസാനത്തോടെ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ - അനുപം ഖേര്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗായെത്തുന്ന ചിത്രം, താക്കറെ - ബാല്‍താക്കറെയുടെ ബയോപിക് സിനിമ എന്നിവ റിലീസിംഗിനൊരുങ്ങുന്നു.കൂടാതെ നിരവധി ബയോപിക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.