മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ ചിത്രീകരണം ഏതാണ് അവസാനത്തോടടുത്തിരിക്കുന്നു. അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതുമുതലേ ലാലേട്ടന്റെ ഭാരം കുറഞ്ഞ് ചെറുപ്പമായുള്ള രൂപത്തെ പറ്റിയുള്ള ചര്‍ച്ചകളും ഉണ്ടായിരുന്നു. സിനിമയില്‍ യുവാവാകാനായി മെഗാസ്റ്റാര്‍ വളരെ പ്രയത്‌നിച്ചിട്ടുണ്ടെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ പുതിയ രൂപം കണ്ടാല്‍ തന്നെ മനസ്സിലാകും.
ഒടിയന്‍ മാണിക്യന്റെ 20വയസ്സ് കാലം അവതരിപ്പിക്കാനായി മോഹന്‍ലാല്‍ 20 കിലോയോളം ഭാരം നാല് മാസം കൊണ്ട് കുറച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയിലെ ഒടിയന്‍ മാണിക്യന്റെ യൗവനകാലത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ താരം തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നു. സിനിമയുടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ ആദ്യ പോസ്റ്ററില്‍ താരത്തെ അവതരിപ്പിച്ച അതേ ലുക്കിലുള്ള രൂപത്തിലേക്ക് ലാലേട്ടന്‍ മാറിയിരിക്കുന്നു.
മഞ്ജുവാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. മഞ്ജുവും പ്രകാശ് രാജുമെല്ലാം വ്യത്യസ്ത ഗെറ്റപ്പില്‍ ചിത്രത്തിലെത്തുന്നുമുണ്ട്.