ജോജു ജോര്‍ജ്ജും നൈല ഉഷയും ജോഷിയുടെ അടുത്ത ചിത്രത്തില്‍

NewsDesk
ജോജു ജോര്‍ജ്ജും നൈല ഉഷയും ജോഷിയുടെ അടുത്ത ചിത്രത്തില്‍

പ്രശസ്ത സംവിധായകന്‍ ജോഷി ജോജു ജോര്‍ജ്ജുവിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഞ്ജു വാര്യരായിരിക്കും നായിക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചില കാരണങ്ങളാല്‍ താരം സിനിമയില്‍ നിന്ന് മാറുകയും പകരം മംമ്ത മോഹന്‍ദാസിനെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ അണിയറക്കാര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതും നടന്നില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് നൈല ഉഷ ചിത്രത്തില്‍ കരാറൊപ്പിട്ടു. പൊറിഞ്ചു മറിയം ജോസ് എന്നാണ് ചിത്രത്തിന്‍രെ പേര്.


കുടുംബ ചിത്രമായൊരുക്കുന്ന സിനിമ തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ളതാണ്. അഭിലാഷ് ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്നു. ചെമ്പന്‍ വിനോദ്, ഇന്നസെന്റ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും ജേക്ക്‌സ് ബിജോയ്, രണം,ക്വീന്‍ ഫെയിം സംഗീതവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.


കീര്‍ത്തി മൂവീസിന്റെ ബാനറില്‍ റെജിമോന്‍ ചിത്രം നിര്‍മ്മിക്കുന്നു. ഫെബ്രുവരി 11ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

nyla usha joins Joju george Joshy movie

RECOMMENDED FOR YOU: