ഫഹദ് ഫാസില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പം ചെയ്യുന്ന ഞാന്‍ പ്രകാശന്‍ ചിത്രീകരണം അവസാനത്തിലേക്ക്. അവരുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിനൊപ്പം ഫഹദ് രണ്ടാംതവണയാണെത്തുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ മുമ്പ് ഇരുവരും ഒന്നിച്ചിരുന്നു. ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് 16വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. എഴുത്തുകാരന്‍-സംവിധായകന്‍ കൂട്ടുകെട്ട് മലയാളത്തിന് ഒത്തിരി ഓര്‍മ്മിക്കാനുള്ള ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
ഞാന്‍ പ്രകാശന്‍ ശ്രീനിവാസന്‍ സ്റ്റൈല്‍ ആക്ഷേപ ഹാസ്യ ചിത്രമായിരിക്കുമെന്നാണ് പറയുന്നത്. പ്രകാശന്‍ എന്ന ശരാശരി മലയാളി യുവാവിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ലവ് 24x7, അരവിന്ദന്റെ അതിഥികള്‍ എന്നീ ചിത്രങ്ങള്‍ ചെയ്ത നിഖില വിമല്‍ ആണ് നായിക വേഷം ചെയ്യുന്നത്. ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകുന്നു.
സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ക്യാമറമാന്‍ എസ് കുമാര്‍ തന്നെയാണ് ഞാന്‍ പ്രകാശനിലും ക്യാമറ. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്റെ അവസാന ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍മ്മിച്ചതും ഇവരായിരുന്നു.